മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ നിന്ന് ബഗോവിലയിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം നടന്നത് വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍; അപകടം തലനാരിഴയ്ക്ക് ഒഴിവായി; വീഡിയോ ദൃശ്യങ്ങള്‍ കാണാം

മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ നിന്ന് ബഗോവിലയിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; സംഭവം നടന്നത് വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍; അപകടം തലനാരിഴയ്ക്ക് ഒഴിവായി; വീഡിയോ ദൃശ്യങ്ങള്‍ കാണാം

വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ടയര്‍ ഊരിത്തെറിച്ചു. എയര്‍ കാനഡ എക്സ്പ്രസിന്റെ 8-300 വിമാനത്തിന്റെ ടയറുകളില്‍ ഒന്നാണ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നയുടന്‍ ഊരിത്തെറിച്ചത്. മോണ്‍ട്രിയാല്‍-ട്രുഡോ വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിങ് ഗിയറിലെ രണ്ട് ചക്രങ്ങളില്‍ ഒന്നാണ് ഊരിത്തെറിച്ചത്. ലാന്‍ഡിങ് ഗിയറില്‍ നിന്ന് തീ ഉയരുന്നതും തൊട്ടുപിന്നാലെ ചക്രം ഊരിത്തെറിക്കുന്നതും വിമാനത്തിലെ ഒരു യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ കാണാനാകും. ഒരു ചക്രം നഷ്ടപ്പെട്ട വിമാനത്തിലാണ് താനിപ്പോഴുള്ളതെന്ന കുറിപ്പോടെയാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചത്.


വിമാനത്തിലുണ്ടായിരുന്ന 52 യാത്രക്കാരും സുരക്ഷിതരാണ്. 'ഒരു ചക്രം നഷ്ടപ്പെട്ട വിമാനത്തിലാണ് താനിപ്പോഴുള്ളതെന്ന' അടിക്കുറിപ്പോടെ ഒരു യാത്രക്കാരന്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ലാന്‍ഡിങ് ഗിയറില്‍ നിന്ന് തീ ഉയരുന്നതും തൊട്ടുപിന്നാലെ ചക്രം ഊരിത്തെറിക്കുന്നതും വ്യക്തമായി കാണാം. കാനഡയില്‍ നിന്ന് ബഗോവിലയിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വിമാനത്തിന്റെ ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിംഗ് ഗിയറിലെ രണ്ട് ചക്രങ്ങളില്‍ ഒന്നാണ് ഊരിത്തെറിച്ചത്.


Other News in this category



4malayalees Recommends