മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക; വിലക്ക് ഇറാഖ്, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുടെ വ്യോമപാത ഉപയോഗിക്കുന്നതിന്

മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക; വിലക്ക് ഇറാഖ്, ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുടെ വ്യോമപാത ഉപയോഗിക്കുന്നതിന്

ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയത് പിന്നാലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക. ഇറാഖ്, ഇറാന്‍, ഗര്‍ഫ് രാജ്യങ്ങളിലെ വ്യോമപാത ഉപയോഗിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് അമേരിക്കന്‍ വ്യോമയാന അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തി. ഇറാഖ്, ഇറാന്‍, ഗള്‍ഫ് ഓഫ് ഒമാന്‍, ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലെ വ്യോമ പാത എന്നിവിടങ്ങളിലൂടെയുള്ള സര്‍വീസുകളെല്ലാം നിര്‍ത്തിവെയ്ക്കാനാണ് അമേരിക്കന്‍ എയര്‍ലൈനുകള്‍ക്ക് യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശം നല്‍കിയത്.


സൈനിക നീക്കങ്ങളും രാഷ്ട്രീയ സമ്മര്‍ദവും സിവില്‍ വ്യോമയാന സര്‍വീസുകള്‍ക്ക് ഭീഷണിയായതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. എന്നാല്‍ നിലവില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ ഇറാന്റെയും ഇറാഖിന്റെയും വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.അമേരിക്കയുടെ നിലപാടിനെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളുടെ സര്‍വീസുകളും ഈ വ്യോമപാത ഒഴിവാക്കിയേക്കുമെന്നുള്ള സൂചനകളുണ്ട്.

ഗള്‍ഫ് മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് ഇറാഖിലെ അല്‍ ആസാദ്, ഇര്‍ബില്‍ എന്നീ അമേരിക്കയുടെ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. ഇറാന്റെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയതിനുള്ള ഇറാന്റെ പ്രതികാരനടപടിയായിരുന്നു ഇത്.

Other News in this category



4malayalees Recommends