ഇറാന് മേല്‍ അമേരിക്ക യുദ്ധമുള്‍പ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികള്‍ നിശ്ചയിക്കുന്ന പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്; അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രമേയം പാസാക്കേണ്ടത് ആവശ്യമെന്ന് സ്പീക്കര്‍

ഇറാന് മേല്‍ അമേരിക്ക യുദ്ധമുള്‍പ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികള്‍ നിശ്ചയിക്കുന്ന പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ്; അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രമേയം പാസാക്കേണ്ടത് ആവശ്യമെന്ന് സ്പീക്കര്‍

ഇറാന് മേല്‍ അമേരിക്ക യുദ്ധമുള്‍പ്പടെയുള്ള സൈനികനടപടികളെടുക്കുന്നതിന് പരിധികള്‍ നിശ്ചയിക്കുന്ന പ്രമേയത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. ജനപ്രതിനിധിസഭയില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും വോട്ടെടുപ്പ് നടക്കുക. ഒരു ആലോചനയുമില്ലാതെ, ജനപ്രതിനിധികളോടോ സെനറ്റിനോടോ യുഎസ് കോണ്‍ഗ്രസിനോടോ ചര്‍ച്ച ചെയ്യാതെ ട്രംപ് നടത്തിയ ഈ നീക്കം അമേരിക്കയെ അപകടത്തില്‍ കൊണ്ടു ചാടിച്ചെന്ന് സ്പീക്കര്‍ നാന്‍സി പെലോസി വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനും അമേരിക്കയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങള്‍ ഉണ്ടാകാതിരിക്കാനും ഈ പ്രമേയം പാസ്സാകേണ്ടത് അത്യാവശ്യമാണെന്നും പെലോസി വ്യക്തമാക്കി.


2002-ല്‍ ഇറാഖില്‍ സൈനിക നടപടി നടത്തുന്നതിന് അംഗീകരിച്ച്, അമേരിക്ക പാസ്സാക്കിയ പ്രമേയം അനുസരിച്ച്, ഇറാനിലെ ഉന്നത സൈനിക കമാന്‍ഡര്‍ കാസിം സൊലേമാനിയെ വധിക്കാന്‍ പ്രസിഡന്റ് ട്രംപിന് കഴിയുമോ എന്നതാകും സഭ പ്രധാനമായും ചര്‍ച്ച ചെയ്യുക. ഇതനുസരിച്ച്, ട്രംപിന്റെ തീരുമാനത്തിന് നിയമപരിരക്ഷ കിട്ടുമോ എന്നതും ചര്‍ച്ചയ്ക്ക് വിധേയമാകും.

എന്നാല്‍ ഈ പ്രമേയം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ പാസ്സായേക്കാമെങ്കിലും, സെനറ്റില്‍ പാസ്സാകാന്‍ സാധ്യത തീരെക്കുറവാണ്. അവിടെ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്നതുതന്നെയാണ് കാരണം.

Other News in this category



4malayalees Recommends