2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ; ഇഷ്യു ചെയ്തിരിക്കുന്നത് കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകള്‍; ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം സിആര്‍എസ് 473 ആയി വര്‍ധിപ്പിച്ചു

2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ;  ഇഷ്യു ചെയ്തിരിക്കുന്നത് കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകള്‍; ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം സിആര്‍എസ് 473 ആയി വര്‍ധിപ്പിച്ചു

2020ലെ ആദ്യത്തെ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ പുറപ്പെടുവിച്ച് കാനഡ. കനേഡിയന്‍ പെന്‍മെനന്റ് റെസിഡന്‍സിനായുള്ള 3400 ഇന്‍വിറ്റേഷനുകളാണ് ഇഷ്യു ചെയ്തിരിക്കുന്നത്. ജനുവരി 8ന് പുറപ്പെടുവിച്ച് ഡ്രോയില്‍ ഇന്‍വിറ്റിഷന്‍ ലഭിക്കാന്‍ ആവശ്യമായ മിനിമം കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോര്‍ (സിആര്‍എസ്) 473 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.


നൈപുണ്യമുള്ള വിദേശ തൊഴിലാളികളെ ലഭ്യമാകാനുള്ള കാനഡയുടെ പ്രധാന സ്രോതസാണ് എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം .2015 ല്‍ തുടങ്ങിയ ഈ സംരംഭം ആഗോളതലത്തില്‍ ഏറ്റവും ജനകീയമായ ഇമിഗ്രേഷന്‍ സംവിധാനങ്ങളില്‍ ഒന്നാണ്. കാനഡയുടെ federal economic immigration programs വഴി ലഭിക്കുന്ന Immigration, Refugees and Citizenship Canada (IRCC) ആപ്ലിക്കേഷനുകള്‍ ആണ് എക്‌സ്പ്രസ്സ് എന്‍ട്രയ്ക്കായ് തിരഞ്ഞെടുക്കുന്നത്. സ്‌കില്‍സ് ,എക്‌സ്പീരിയന്‍സ്, മറ്റ് ഘടകങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി കാനഡയിലേക്ക് കുടിയേറാന്‍ ആപ്പ്‌ളിക്കേഷന്‍ സമര്‍പ്പിച്ച യോഗ്യരായ അപേക്ഷകരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു എക്‌സ്പ്രസ് എന്‍ട്രി പ്രകാരം, കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും കുടുംബങ്ങളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്ഥിരതാമസക്കാരായിത്തീരും.

എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റം വഴിയുള്ള വിവിധ പ്രോഗ്രാമുകളിലായി 2020ലും 2021ലും ഉയര്‍ന്ന അഡ്മിഷന്‍ ടാര്‍ഗറ്റാണ് കാനഡയിക്കുള്ളത്. മൂന്ന് ഫെഡറല്‍ ഹൈ സ്‌കില്‍ഡ് പ്രോഗ്രാമുകള്‍ വഴിയുള്ള പുതിയ പെര്‍മെനന്റ് റെസിഡന്റ് അഡ്മിഷന്‍ ടാര്‍ഗറ്റ് ഈ വര്‍ഷം 85,800 ആണ്. 2021ല്‍ ഇത് 88,800 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends