അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ ഫൊക്കാന ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ ഫൊക്കാന ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
ചിക്കാഗോ: തൊടുപുഴ കരിങ്കുന്നം സ്വദേശിയും കഴിഞ്ഞ 25 വര്‍ഷമായി ചിക്കാഗോ കലാ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായ അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കലിനെ, ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തു.


ഫൊക്കാന ചിക്കാഗോ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ഫൊക്കാന കേരള കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.സി.സി.എന്‍.എ റീജണല്‍ വൈസ് പ്രസിഡന്റ്, ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


ചിക്കാഗോ സിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ച അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കലിനു ചിക്കാഗോ റീജിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.


Other News in this category



4malayalees Recommends