ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു കളിക്കും, ടീമിലുള്‍പ്പെടുത്തിയത് ഋഷഭ് പന്തിന് പകരം

ശ്രീലങ്കയ്‌ക്കെതിരെ സഞ്ജു കളിക്കും, ടീമിലുള്‍പ്പെടുത്തിയത് ഋഷഭ് പന്തിന് പകരം
ശ്രീലങ്കയ്‌ക്കെതിരെ ഇന്ന് പൂനെയില്‍ നടക്കുന്ന അവസാന ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കും. ഋഷഭ് പന്തിന് പകരമായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്

നവംബറില്‍ ബംഗ്‌ളാദേശിനെതിരായ പരമ്പരയില്‍ ടീമിലെത്തിയത് വിരാട് കൊഹ്‌ലിക്ക് വിശ്രമമായതിനാലാണ്. പക്ഷേ ഒറ്റമത്സരത്തിലും കളിപ്പിച്ചില്ല. തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ശിഖര്‍ ധവാന് പരിക്കേറ്റതിനാല്‍ ഡിസംബറില്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലും സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കാര്യവട്ടത്ത് നടന്ന ട്വന്റി 20 യില്‍ പകരക്കാരനായി. ഈ വര്‍ഷം രോഹിതിന് വിശ്രമമായതിനാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ റിസര്‍വ് ഒപ്പണായിരിക്കേണ്ടിവന്നു. കഴിഞ്ഞ കളിയില്‍ ധവാനെയും രാഹുലിനെയും ഓപ്പണറാക്കിയതോടെ വീണ്ടും തിരിച്ചടി.

രഞ്ജി ട്രോഫിയില്‍ കേരളത്തിനായി കളിക്കാനുള്ള അവസരം പോലും നിഷേധിച്ചാണ് സഞ്ജുവിനെ ഒന്‍പത് മത്സരങ്ങളില്‍ വെയ്റ്റിങ് ബെഞ്ചിലിരുത്തിയത്.

Other News in this category4malayalees Recommends