യുക്രെയ്ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതെന്ന് ഇറാന്‍ ; തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയണ്ടാകും ; ഒടുവില്‍ ഇറാന്റെ കുറ്റസമ്മതം

യുക്രെയ്ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതെന്ന് ഇറാന്‍ ; തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയണ്ടാകും ; ഒടുവില്‍ ഇറാന്റെ കുറ്റസമ്മതം
യുക്രെയ്ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതാണെന്ന് ഇറാന്‍. ഇറാന്‍ ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാനുഷികമായ തെറ്റാണ് സംഭവിച്ചതെന്നും ഇറാന്‍ സമ്മതിച്ചു.

തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ിസൈലാണ് യുക്രെയ്ന്‍ വിമാനം തകര്‍ത്തതെന്ന് നേരത്തെ തന്നെ ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇറാന്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു. തന്ത്രപ്രധാന സൈനീക കേന്ദ്രത്തിന് സമീപത്ത് കൂടിയാണ് വിമാനം പറന്നതെന്നും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി.

യുക്രെയ്ന്‍ ബോയിങ് 737 -8-- ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനമാണ് ഇമാം ഖാംനഈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് ഉടനെ തകര്‍ന്നുവീണത്. തെഹ്‌റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ് പില്‍ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുകയായിരുന്നു.176 ജീവനുകളാണ് അബദ്ധത്തില്‍ ഇറാന്‍ കവര്‍ന്നിരിക്കുന്നത്.

Other News in this category4malayalees Recommends