ഇറാനിലെ ജനങ്ങള്‍ക്കൊപ്പമാണ് യുഎസ് ; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാന്‍ അനുവദിക്കില്ലെന്നും ലോകം എല്ലാം കാണുന്നുണ്ടെന്നും ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ്

ഇറാനിലെ ജനങ്ങള്‍ക്കൊപ്പമാണ് യുഎസ് ; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാന്‍ അനുവദിക്കില്ലെന്നും ലോകം എല്ലാം കാണുന്നുണ്ടെന്നും ഇറാന് മുന്നറിയിപ്പ് നല്‍കി ട്രംപ്
ഇറാനിലെ ജനങ്ങള്‍ക്കൊപ്പമാണ് യുഎസ് എന്നും നിലകൊണ്ടതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ വീണ്ടും ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയ സാഹചര്യത്തില്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാന്‍ അനുവദിക്കില്ലെന്നും ലോകം എല്ലാം കാണുന്നുണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്!തു. ഇറാനിലെ നിലവിലെ സ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

യുക്രൈന്‍ വിമാനം മിസൈല്‍ പതിച്ചാണ് തകര്‍ന്നതെന്ന് ഇറാന്‍ സമ്മതിച്ചതിന് പിന്നാലെ ടെഹ്‌റാനില്‍ നിരവധിയാളുകളാണ് പ്രതിഷേധവുമായി ഇറങ്ങിയത്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം.

അതിനിടെ ഇറാനിലെ ബ്രിട്ടീഷ് അമ്പാസഡറെ ടെഹ്‌റാനില്‍ അറസ്റ്റ് ചെയ്തു. അമീര്‍ അക്ബര്‍ സര്‍വകലാശാലയിലെ പ്രതിഷേധത്തിന് പിന്തുണ നല്‍കിയെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് അമ്പാസഡര്‍ റോബര്‍ട്ട് മക്കെയ്!റിനെ അറസ്റ്റ് ചെയ്!തത്. ഇദ്ദേഹത്തെ മണിക്കൂറുകള്‍ക്ക് ശേഷണ്‍ വിട്ടയച്ചു. ഇറാന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതിഷേധം അറിയിച്ചു.

യുക്രൈന്‍ വിമാനം മിസൈലേറ്റാണ് തകര്‍ന്നതെന്ന ആരോപണം ഇറാന്‍ ആദ്യം നിഷേധിച്ചിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് ഇറാന്‍ കുറ്റസമ്മതം നടത്തിയത്. ഇറാന്‍ സൈന്യത്തിന് പറ്റിയ അബദ്ധമാണെന്നും ക്ഷമിക്കാനാകാത്ത തെറ്റാണെന്നുമാണ് കഴിഞ്ഞ ദിവസം ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞത്. ഇറാന്‍ റവല്യൂഷണറി ഗാര്‍!ഡ്!സ് കോര്‍പ്!സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്!തു.

Other News in this category4malayalees Recommends