ലൂസിഫര്‍ കണ്ട് പലരും ചോദിച്ചു ; സ്റ്റീഫന്‍ നെടുമ്പള്ളിയായി പിസിയെ അതേ പടി സൃഷ്ടിച്ചുവച്ചിരിക്കുകയാണോയെന്ന്

ലൂസിഫര്‍ കണ്ട് പലരും ചോദിച്ചു ; സ്റ്റീഫന്‍ നെടുമ്പള്ളിയായി പിസിയെ അതേ പടി സൃഷ്ടിച്ചുവച്ചിരിക്കുകയാണോയെന്ന്
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൂസിഫര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഇപ്പോഴിതാ സ്റ്റീഫന്‍ നെടുമ്പള്ളിയുമായി തനിക്ക് സാമ്യമുണ്ടെന്ന് പലരും പറഞ്ഞതായി രാഷ്ട്രീയ നേതാവ് പി.സി ജോര്‍ജ് വ്യക്തമാക്കുന്നു.

'ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഒരു കഥാപാത്രമുണ്ട്. സ്റ്റീഫന്‍ നെടുമ്പള്ളി. ആ കഥാപാത്രത്തിന് ഒരു പി.സി ജോര്‍ജ് കട്ടുണ്ടെന്ന് പലരും പറഞ്ഞു. പക്ഷെ ഇതുവരെ ഞാന്‍ ആ പടം കണ്ടില്ല. പലരും പറഞ്ഞു ഈ അഭിപ്രായം. പി.സി ജോര്‍ജിനെ അതേപടി സൃഷ്ടിച്ചുവച്ചിരിക്കുകയാണ് എന്നൊക്കെ. സിനിമ കണ്ട് കഴിഞ്ഞാല്‍ ഞാന്‍ അഭിപ്രായം പറയും.മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും കേരളത്തില്‍ തമിഴ് നടന്‍ വിജയ് ക്ക് ആരാധകരുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'വിജയ് യെ ടി.വി കാണുന്നതല്ലാതെ എനിക്ക് വലിയ പരിചയമില്ലായിരുന്നു. അവരുടെ ഫാന്‍സ് അസോസിയേഷന്റെ പരിപാടി വരണം എന്ന് പറഞ്ഞ് പത്തിരുപത് പിള്‌ലേര്‍ വന്നു. ഞാന്‍ അവിടെ ചെന്നു. ആയിരക്കണക്കിന് ചെറുപ്പക്കാര്‍ വിജയ് യുടെ പടം വച്ച് അതിലൂടെ പാലൊഴിക്കുന്നു. ഇതുപോലെ ജനങ്ങളെ സ്വാധീനിക്കാന്‍ എങ്ങനെ കഴിയുന്നു.ഇത് എല്ലാവര്‍ക്കും കഴിയില്ല. വിജയിയെപ്പോലെയുള്ള മാന്യന്മാര്‍ക്കേ കഴിയൂ. വിജയ്‌യെപ്പറ്റി ഞാന്‍ പഠിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവര്‍ത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാന്‍സ് അസോസിയേഷന്‍ അവര്‍ കൈയ്യില്‍ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടന്‍. അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.'പി സി ജോര്‍ജ് പറഞ്ഞു.

Other News in this category4malayalees Recommends