സ്ഥിരമായി ഗര്‍ഭനിരോധന ഗുളിക കഴിച്ചു; കടുത്ത ശ്വാസംമുട്ടല്‍ ; യുവതിക്ക് പിന്നീട് സംഭവിച്ചത്!

സ്ഥിരമായി ഗര്‍ഭനിരോധന ഗുളിക കഴിച്ചു; കടുത്ത ശ്വാസംമുട്ടല്‍ ; യുവതിക്ക് പിന്നീട് സംഭവിച്ചത്!
ഗര്‍ഭ നിരോധന ഗുളിക സ്ത്രീകളില്‍ പലവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കും. ബ്രിട്ടീഷുകാരിയായ ലോറന്‍ ഡയര്‍ എന്ന യുവതിക്ക് സംഭവിച്ചതും മറ്റൊന്നല്ല.സ്ഥിരമായി ലോറന്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുമായിരുന്നു തുടക്കത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കിലും പിന്നീട് ശ്വാസമുട്ടലും അമിതമായി ക്ഷീണവും അനുഭവപ്പെടാന്‍ തുടങ്ങിയതായി ഡയര്‍ പറയുന്നു.

ഒരു ദിവസം ശ്വാസംമുട്ടല്‍ കൂടിയപ്പോള്‍ ഡയറിന്റെ സഹോദരന്‍ യുകെയിലെ ടാംവര്‍ത്തിലെ ഗുഡ് ഹോപ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.പരിശോധനയില്‍ ശ്വാസകോശത്തെ ബാധിക്കുന്ന പള്‍മണറി എംബോളി എന്ന അവസ്ഥയാണ് യുവതിക്കെന്ന് തിരിച്ചറിഞ്ഞു. ഇതിനെ തുടര്‍ന്ന് രക്തം കട്ടപിടിച്ചിരിക്കുകയും ചെയ്തു.

വലത് ശ്വാസകോശത്തിലും ഇടത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുമായാണ് രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് ശ്വാസമുട്ടലിന് കാരണമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. യുവതിയുടെ പെല്‍വിസില്‍ രക്തം കട്ടപിടിക്കാന്‍ ആരംഭിച്ചതായും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്ഥിരമായി ഗര്‍ഭനിരോധന ഗുളിക കഴിച്ചതിന്റെ ഫലമായാണ് ഇതുണ്ടായതെന്നും ഡോക്ടര്‍ പറഞ്ഞു.

2015 മുതല്‍ യുവതി ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നു. യുവതിയ്ക്ക് രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായതായും ഡോക്ടര്‍ പറയുന്നു. എട്ട് മാസത്തോളം ചികിത്സ നടത്തിയെന്നും ഞാനിപ്പോള്‍ വളരെയധികം സന്തോഷത്തിലാണെന്നും ഡയര്‍ പറയുന്നു. ഗര്‍ഭനിരോധന ഗുളിക സ്ഥിരമായി കഴിക്കുന്ന സത്രീകളോട് ഡയറിന് പറയാനുള്ളത് ഒന്ന് മാത്രമാണ്. ദയവ് ചെയ്ത് നിങ്ങള്‍ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷം ചെയ്യും. ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡയര്‍ പറയുന്നത്. മൈക്രോഗിനോണ്‍ ആണ് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യുന്നത്. ഹോര്‍മോണുകളുടെ ശക്തമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായും ഡയര്‍ പറയുന്നു .Other News in this category4malayalees Recommends