താലിബാന്‍ സ്റ്റൈല്‍ രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ല ; ദീപികയ്ക്ക് പിന്തുണയുമായി ശിവസേന നേതാവ്

താലിബാന്‍ സ്റ്റൈല്‍ രാജ്യത്ത് നടപ്പാക്കാന്‍ അനുവദിക്കില്ല ; ദീപികയ്ക്ക് പിന്തുണയുമായി ശിവസേന നേതാവ്
ദീപിക പദുക്കോണിനെ പിന്തുണച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നടിയെയും സിനിമയെയും ബഹിഷ്‌കരിക്കണമെന്ന ആവശ്യം തെറ്റാണെന്നും 'താലിബാനി' രീതിയില്‍ രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും രാജ്യസഭാ അംഗവും ശിവസേന മുഖപത്രമായ സാംനയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ റാവത്ത് പറഞ്ഞു.

'നടിയെയും സിനിമയെയും ബഹിഷ്‌കരിക്കണമെന്ന ആവശ്യം തെറ്റാണ്. 'താലിബാനി' രീതിയില്‍ രാജ്യം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല' എന്ന് റാവത്ത് പറഞ്ഞു. ജെഎന്‍യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുക്കോണ്‍ ക്യാമ്പസിലെത്തിയത് വിവാദമായിരുന്നു.താരത്തിന്റെ പുതിയ ചിത്രം 'ചപാകി'ന്റെ പ്രൊമോഷനായി എത്തിയതാണെന്നും ചിത്രം ബഹിഷ്‌ക്കരിക്കണമെന്നും ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ ആഹ്വാനം ചെയ്തിരുന്നു.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ അതിജീവനകഥയാണ് ചപക് പറയുന്നത്.

Other News in this category4malayalees Recommends