സാമ്പത്തിക മാന്ദ്യം മറച്ചുവയ്ക്കാന്‍ രാജ്യത്തെ വിഭജിക്കുന്നു ; പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ കണ്ട് സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പറയാന്‍ തയ്യാറാണോ ; വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

സാമ്പത്തിക മാന്ദ്യം മറച്ചുവയ്ക്കാന്‍ രാജ്യത്തെ വിഭജിക്കുന്നു ; പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളെ കണ്ട് സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പറയാന്‍ തയ്യാറാണോ ; വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി
സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാമുരടിപ്പും മറച്ചുവയ്ക്കുന്നതിന് വേണ്ടി നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വിഭജിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. അതേസമയം രാജ്യത്തെ സര്‍വകലാശാലകളില്‍ പോയി വിദ്യാര്‍ത്ഥികളെ കാണാന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. പൊലീസിന്റെ അകമ്പടിയില്ലാതെ ഏത് സര്‍വകലാശാലയിലും പോകാം. അവിടെ ചെന്ന് വിദ്യാര്‍ത്ഥികളോട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്ത് ചെയ്തുവെന്നും എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയാന്‍ സാധിക്കുമോയെന്ന് രാഹുല്‍ ചോദിച്ചു.

യുവാക്കളോട് സംസാരിക്കാനും സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അവരോട് പറയാനും മോദി ധൈര്യപ്പെടണം. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല. യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ല. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.വിദ്വേഷം പ്രചരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്നു എന്നാണ് സോണിയാഗാന്ധി യോഗത്തിന് ശേഷം ആരോപിച്ചത്. ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും ഭരണത്തെ ദുരുപയോഗം ചെയ്യുകയുമാണ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പോലീസ് പക്ഷാപാതപരവും ക്രൂരവുമായിട്ടാണ് പ്രതിഷേധക്കാരെ നേരിട്ടത്. മോദിയും അമിത് ഷായും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിഷേധക്കാരെ അവഗണിച്ചുകൊണ്ട് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും സോണിയ പറഞ്ഞു. ജനങ്ങളെ ഭരിക്കാനും അവര്‍ക്ക് സുരക്ഷ നല്‍കാനുമുള്ള മോദി സര്‍ക്കാരിന്റെ കഴിവില്ലായ്മയാണ് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Other News in this category4malayalees Recommends