കത്തോലിക്ക സഭയില്‍ വിവാഹിതരെ വൈദികരാക്കാനുള്ള തീരുമാനം ; പ്രതിഷേധവുമായി മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍

കത്തോലിക്ക സഭയില്‍ വിവാഹിതരെ വൈദികരാക്കാനുള്ള തീരുമാനം ; പ്രതിഷേധവുമായി മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍
കത്തോലിക്ക സഭയില്‍ വിവാഹിതരായ പുരുഷന്മാരെ വൈദികരായി നിയമിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുന്‍ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍. 'എനിക്ക് ഇനിയും നിശ്ശബ്ദനായി' തുടരാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് മുന്‍ പോപ്പ് പരസ്യമായി രംഗത്ത് എത്തിയത്.

കര്‍ദിനാള്‍ റോബര്‍ട്ട് സാറക്കൊപ്പം ചേര്‍ന്ന് ബെനഡിക്ട് പതിനാറാമന്‍ എഴുതിയ പുസ്തകത്തിലാണ് നിലവിലെ മാര്‍പാപ്പ ഫ്രാന്‍സിസിന്റെ നിലപാടിനെതിരെ രംഗത്ത് എത്തിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് ആവശ്യത്തിന് വികാരിമാര്‍ ലഭ്യമല്ലാത്തത് വത്തിക്കാന് തലവേദനയാകുന്ന സാഹചര്യത്തില്‍ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് പൗരോഹിത്യം നല്‍കാനും, സ്ത്രീകള്‍ക്ക് ഔദ്യോഗിക ചര്‍ച്ച് മിനിസ്ട്രി നല്‍കാനും ചര്‍ച്ചകള്‍ ആരംഭിച്ചത്.

ആമസോണ്‍ മേഖലയിലെ സഭകളുടെ ഭാവി ചര്‍ച്ചചെയ്യാനാണ് സിനഡ് ചേര്‍ന്നത്. സഭ നേരിടുന്ന പ്രതിസന്ധികള്‍ വിശദമാക്കുന്ന രേഖയും പുറത്തുവിട്ടിരുന്നു.പരമ്പരാഗത വിഭാഗങ്ങള്‍ വസിക്കുന്ന വിദൂരപ്രദേശങ്ങളില്‍ കത്തോലിക്കാ വിശ്വാസികള്‍ പുരോഹിതന്‍മാരെ കാണാന്‍ മാസങ്ങള്‍ തന്നെ വേണ്ടിവരുന്നു. ഇത് സഭയുടെ ഭാവിയെ ബാധിക്കുന്നതോടൊപ്പം നൂറ്റാണ്ടുകള്‍ കൊണ്ട് നടത്തിയ മിഷന്‍ യത്‌നങ്ങളെയും ഇല്ലാതാക്കുമെന്നും സഭ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ അവസരത്തിലാണ് വിവാഹതിരായ മുതിര്‍ന്ന വ്യക്തികളെ പുരോഹിതന്‍മാരായി നിയോഗിക്കുന്ന വിഷയം ചര്‍ച്ചയായി വന്നത്.

എന്നാല്‍ ഒരേസമയം രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നാണ് മുന്‍ മാര്‍പാപ്പ പറയുന്നത്. 'കര്‍ത്താവിന്റെ സേവനത്തിന് മനുഷ്യരെ പൂര്‍ണമായ സമര്‍പ്പണം ആവശ്യമായി വരുന്നതിനാല്‍, രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല' എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

അതേസമയം പിന്‍ഗാമികളുടെ പരിഗണനയിലുള്ള വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കരുതെന്ന കീഴ്‌വഴക്കം ബെനഡിക്ട് പതിനാറാമന്‍ തെറ്റിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ 600 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായി സ്ഥാനമൊഴിഞ്ഞ മാര്‍പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍. ആരോഗ്യപരമായ കാരണങ്ങളാലാണ് പോപ് സ്ഥാനമൊഴിഞ്ഞത്.Other News in this category4malayalees Recommends