ഐശ്വര്യ റായ് എന്റെ അമ്മയാണ്', തന്റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ 'മകന്‍'

ഐശ്വര്യ റായ് എന്റെ അമ്മയാണ്', തന്റെ ജനനം എങ്ങിനെയെന്ന് വെളിപ്പെടുത്തി 32 കാരന്‍ 'മകന്‍'
ബോളിവുഡില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന താരമാണ് ഐശ്വര്യ റായ്. മാത്രമല്ല ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളുടെ കണക്കിലും ഐശ്വര്യ മുന്നില്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സംഗീത് കുമാര്‍ എന്ന 32 കാരന്‍ യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച് ഐ.വി.എഫ് വഴിയാണെന്നും സുഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.

ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സുഗീത് പറഞ്ഞത്. ഇപ്പോള്‍ താന്‍. ലണ്ടനില്‍വെച്ച് ഐ.വി.എഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ കഥ. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സുശീല്‍ പറയുന്നു. 1988 ലാണ് താന്‍ ജനിച്ചതെന്നും ഇപ്പോള്‍ ഐശ്വര്യ റായിക്ക് 15 വയസു മാത്രം പ്രായമാണെന്നും സംഗീത് പറഞ്ഞു.പിന്നീട് തന്റെ വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. അതേസമയം സംഗീതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ആരാധകര്‍ പറയുന്നു.


Other News in this category4malayalees Recommends