'യോഗി ആദിത്യനാഥ് പണി തുടങ്ങി'; യുപിയില്‍ 32,000 കുടിയേറ്റക്കാരെന്ന് സര്‍ക്കാര്‍; പട്ടികയുടെ മാനദണ്ഡം വ്യക്തമാക്കിയില്ല

'യോഗി ആദിത്യനാഥ് പണി തുടങ്ങി'; യുപിയില്‍ 32,000 കുടിയേറ്റക്കാരെന്ന് സര്‍ക്കാര്‍; പട്ടികയുടെ മാനദണ്ഡം വ്യക്തമാക്കിയില്ല
പൗരത്വ നിയമ ഭേദഗതി നിലവില്‍ വന്നതിനു പിന്നാലെ സംസ്ഥാനത്തെ കുടിയേറ്റക്കാരുടെ പട്ടികയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യത്ത് നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ തുടരുമ്പോഴാണ് യുപി സര്‍ക്കാര്‍ നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് 21 ജില്ലകളിലായി 32,000 കുടിയേറ്റക്കാരുണ്ടെന്നാണ് ആദ്യ പട്ടികയില്‍ പറയുന്നത്.

എന്നാല്‍ കുടിയേറ്റക്കാരെ തിരിച്ചറിയാനായി യുപി സര്‍ക്കാര്‍ എന്ത് നടപടിക്രമമാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ല. പൗരത്വ നിയമ ഭേദഗതി മൂന്നുദിവസം മുന്‍പ് ഗസ്റ്റ് വിജ്ഞാപനത്തിലൂടെ നിലവില്‍ വന്നെങ്കിലും ഇത് നടപ്പിലാക്കുന്നതിനുള്ള നിയമങ്ങള്‍ ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല. പിന്നെ എന്ത് മാനദണ്ഡത്തിലൂടെയാണ് 32,000 കൂടിയേറ്റക്കാരെ യുപി സര്‍ക്കാര്‍ തിരിച്ചറിഞ്ഞതെന്ന ചോദ്യം ബാക്കിയാണ്.

'ഞങ്ങള്‍ ഇതില്‍ തിരക്കുകൂട്ടുന്നില്ല, ഇപ്പോള്‍ ആരംഭിച്ചെന്നേയുള്ളു. ഒരു നിയമം പ്രാബല്യത്തിലായാല്‍ ഞങ്ങള്‍ അതിനനുസരിച്ച് നിങ്ങേണ്ടതില്ലേ' യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറ്റക്കാരെന്നും മന്ത്രി ശ്രീകാന്ത് ശര്‍മ പറഞ്ഞു. സഹ്‌റാന്‍പൂര്‍, ഗൊരഖ്പൂര്‍, അലിഗഡ്, റാംപൂര്‍, പ്രതാപ്ഗഡ്, പിലിഭിത്, ലഖ്‌നൗ, വാരണാസി, ബഹ്‌റൈച്ച്, ലഖിംപൂര്‍, റാംപൂര്‍, മീററ്റ്, ആഗ്ര ജില്ലകളില്‍നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയാറാക്കിയത്. പിലിഭിത്തിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. ഉത്തരാഖണ്ഡുമായും ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയുമായും അടുത്ത് നില്‍ക്കുന്ന ജില്ലയാണ് പിലിഭത്ത്.

അതേസമയം പ്രാഥമിക സര്‍വേയില്‍ 37,000 കുടിയേറ്റക്കാരെ കണ്ടെത്തിയെന്നും ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് കൂടുതല്‍ കുടിയേറ്റക്കാരെന്നാണ് ഇദ്ദേഹം പറയുന്നത്.



Other News in this category



4malayalees Recommends