ആദ്യം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങള്‍ പഠിക്കുകയും എന്നെ പോലുള്ളവരില്‍ നിന്ന് നല്ല ഉപദേശം നേടുക: ദീപിക പദുക്കോണിനെ ഉപദേശിച്ച് ബാബാ രാംദേവ്

ആദ്യം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങള്‍ പഠിക്കുകയും എന്നെ പോലുള്ളവരില്‍ നിന്ന് നല്ല ഉപദേശം നേടുക: ദീപിക പദുക്കോണിനെ ഉപദേശിച്ച് ബാബാ രാംദേവ്
ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ആദ്യം സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിഷയങ്ങള്‍ പഠിക്കുകയും രാജ്യത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും വേണമെന്നും ഈ അറിവ് നേടിയ ശേഷം മാത്രമേ വലിയ തീരുമാനങ്ങള്‍ എടുക്കാവൂ എന്നും ആത്മീയ വ്യവസായി രാംദേവ് ഇന്നലെ ഇന്‍ഡോറില്‍ പറഞ്ഞു. 'ശരിയായ ഉപദേശത്തിനായി ദീപിക പദുക്കോണിന് സ്വാമി രാംദേവിനെ ,പോലുള്ളവര്‍ ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു,' രാംദേവ് പറഞ്ഞു.

ജെ.എന്‍.യുവില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍വകലാശാലയില്‍ എത്തിയ ദീപിക പദുക്കോണിനെതിരെയും അവരുടെ പുതിയ ചിത്രം ചപ്പാക്കിനെതിരെയും വലിയ രീതിയിലുള്ള ദുഷ്പ്രചാരണങ്ങള്‍ ബിജെപി നേതാക്കളില്‍ നിന്നും സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്നു. പൊതുജനങ്ങളോട് ചപ്പാക്ക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും പല കോണില്‍ നിന്നും ഉണ്ടായിരുന്നു.

ജനുവരി 5 ന് മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ ജെ.എന്‍.യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതിനെതിരെ സര്‍വകലാശാല കാമ്പസില്‍ നടന്ന പ്രതിഷേധ സംഗമത്തിലാണ് ദീപിക പദുക്കോണ്‍ പ്രത്യക്ഷപ്പെട്ടത്.Other News in this category4malayalees Recommends