'മാള്‍ ഓഫ് അമേരിക്ക അല്ലെങ്കില്‍ കര്‍ദാഷ്യക്കാരുടെ വസതി പോലുള്ള എതെങ്കിലും 52 യു.എസ് മേഖലകള്‍ ബോംബാക്രമണത്തിനായി ഇറാന്‍ തിരഞ്ഞെടുക്കണം'; ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട ഇന്ത്യവംശജനായ കോളെജ് പ്രൊഫസറെ പുറത്താക്കി

'മാള്‍ ഓഫ് അമേരിക്ക അല്ലെങ്കില്‍ കര്‍ദാഷ്യക്കാരുടെ വസതി പോലുള്ള എതെങ്കിലും 52 യു.എസ് മേഖലകള്‍ ബോംബാക്രമണത്തിനായി ഇറാന്‍ തിരഞ്ഞെടുക്കണം'; ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട ഇന്ത്യവംശജനായ കോളെജ് പ്രൊഫസറെ പുറത്താക്കി

ഇറാനും അമേരിക്കയ്ക്കും ഇടയില്‍ നിലനില്‍ക്കുന്ന നിലവിലെ അസ്വാരസ്യങ്ങളെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്ത്യന്‍ വംശജനായ കോളേജ് പ്രൊഫസറെ പുറത്താക്കി. മിനസോട്ടയിലെ മാള്‍ ഓഫ് അമേരിക്ക അല്ലെങ്കില്‍ കര്‍ദാഷ്യക്കാരുടെ വസതി പോലുള്ള എതെങ്കിലും 52 യു.എസ് മേഖലകള്‍ ബോംബാക്രമണത്തിനായി ഇറാന്‍ തിരഞ്ഞെടുക്കണം എന്നായിരുന്നു അഷീന്‍ ഫാന്‍സെയുടെ പോസ്റ്റ്. ഇറാന്റെ സംസ്‌കാരത്തിന് വളരെ പ്രാധാന്യമുള്ള സ്ഥലങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനെനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.അമേരിക്ക വെല്ലസ്ലിയിലെ ബാബ്സണ്‍ കോളേജ് പ്രൊഫസറായ അഷീന്‍ ഫാന്‍സെയെ ആണ് പുറത്താക്കിയത്. അഷീന്‍ ഫാന്‍സെയുടെ ഫേസ്ബുക്ക് പോസ്റ്റ് കോളേജിന്റെ മൂല്യങ്ങളെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കാത്തതിനാലാണ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി


ഫേസ്ബുക്ക് പോസ്റ്റിന് അദ്ദേഹംമാപ്പ് പറഞ്ഞു. താന്‍ ഇതൊരു തമാശയായി പോസ്റ്റ് ചെയ്തതാണ് എന്നാല്‍ പോസ്റ്റ് ഭീഷണിയായി വായിക്കപ്പെടുകയായിരുന്നു. ''സ്ലോപ്പി ഹ്യൂമര്‍'' എന്നാണ് പോസ്റ്റിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഫേസ്ബുക്കില്‍ സുഹൃത്തുക്കളോട് നടത്തിയ ഒരു തമാശ ആളുകള്‍ മനപൂര്‍വ്വം തെറ്റായി വ്യാഖ്യാനിച്ചു. മാത്രമല്ല കോളേജ് അധികൃതര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നു കരുതിയെന്നും ഫാന്‍സി വ്യക്തമാക്കി.

Other News in this category4malayalees Recommends