'ഓര്‍മ്മയില്ലേ ഗുജറാത്ത്' പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍

'ഓര്‍മ്മയില്ലേ ഗുജറാത്ത്' പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍
കുറ്റ്യാടിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബിജെപി പ്രവര്‍ത്തകര്‍. 'ഓര്‍മ്മയില്ലേ ഗുജറാത്ത്' എന്ന മുദ്രാവാക്യം മുഴക്കിയാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്ത രാഷ്ട്ര രക്ഷാറാലിയിലാണ് സംഭവം.

ഇന്നലെ വൈകിട്ട് ബിജെപി കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്ര രക്ഷാറാലിക്ക് മുന്നോടിയായി നടന്ന പ്രകടനത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. 2002 ലെ ഗുജറാത്ത് കലാപവും വംശഹത്യയും ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ മുദ്രാവാക്യം. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയില്‍ പ്രതിഷേധിച്ച് പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയിരുന്നു. അതേസമയം സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.


Other News in this category4malayalees Recommends