അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കുറയുന്നു; 2016 മുതല്‍ 2018 വരെയുള്ള രണ്ട് വര്‍ഷത്തിനിടയില്‍ കുടിയേറ്റം 7.5 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്; ഗ്രീന്‍ കാര്‍ഡ് അനുവദിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവ്

അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കുറയുന്നു; 2016 മുതല്‍ 2018 വരെയുള്ള രണ്ട് വര്‍ഷത്തിനിടയില്‍ കുടിയേറ്റം 7.5 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്;  ഗ്രീന്‍ കാര്‍ഡ് അനുവദിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവ്

അമേരിക്കയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം 2016 മുതല്‍ 2018 വരെയുള്ള രണ്ട് വര്‍ഷത്തിനിടയില്‍ 7.5 ശതമാനം കുറഞ്ഞുവെന്ന് യുഎസ് തിങ്ക് ടാങ്കായ നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്ക പോളിസിയുടെ (എന്‍എഫ്എപി) റിപ്പോര്‍ട്ട്. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണങ്ങളാണ് കുടിയേറ്റത്തെ പ്രതികൂലമായി ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2016 സാമ്പത്തിക വര്‍ഷം മുതല്‍ 2018 സാമ്പത്തിക വര്‍ഷം വരെയുള്ള കണക്കാണിത്.ഇതേകാലയളവില്‍ തന്നെ ഗ്രീന്‍ കാര്‍ഡ് അനുവദിക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 64,687 പേര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിച്ചുവെങ്കില്‍ 2018ല്‍ ലഭിച്ചത് 59,821 പേര്‍ക്ക് മാത്രമാണ്.


യുഎസ് പൗരന്‍മാരുടെ പങ്കാളികള്‍ക്കും, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കുടിയേറാനുള്ള അനുമതി ലഭിച്ചതില്‍ വന്ന കുറവാണ് 2018ല്‍ അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയാന്‍ കാരണമെന്ന് എന്‍എഫ്എപിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായ സ്റ്റുവര്‍ട്ട് ആന്റേഴ്‌സണ്‍ പറഞ്ഞു. അപേക്ഷകളുടെ സൂക്ഷ്മപരിശോധന അങ്ങേയറ്റം സങ്കീര്‍ണമാക്കുന്ന ഭരണപരമായ നയങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ പ്രതിസന്ധി തന്നെ കുടിയേറ്റം ഏറെ കാലതാമസം നേരിടുന്നതിനും വിസ നിരാകരിക്കപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ടെന്നും ആന്റേഴ്‌സണ്‍ വ്യക്തമാക്കി.

നയപരമായ മാറ്റങ്ങളിലൂടെയും കര്‍ക്കശമായ നിലപാടുകളിലൂടെയും 2017ല്‍ അധികാരത്തില്‍ വന്നത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റം നിയന്ത്രിക്കുകയാണ്. ഇതുതന്നെയാണ് ഇന്ത്യക്കാരുടെ കുടിയേറ്റത്തിലും പ്രതിഫലിക്കുന്നത്.

Other News in this category



4malayalees Recommends