ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴിചാരി കനേഡിയന്‍ പ്രധാനമന്ത്രി; ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴിചാരി കനേഡിയന്‍ പ്രധാനമന്ത്രി; ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഉക്രൈന്‍ വിമാനം തകര്‍ത്ത സംഭവത്തില്‍ ഡോണള്‍ഡ് ട്രംപിനെയും ഇറാനെയും പഴിചാരി കനേഡിയന്‍ പ്രധാനമന്ത്രി. ഇരുകൂട്ടരും സ്ഥിതിഗതികള്‍ വഷളാക്കിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു ദുരന്തമുണ്ടാകില്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടാകുമ്പോള്‍ നിഷ്‌കളങ്കരാണ് ഇരകളാകുന്നതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉക്രെയ്ന്‍ വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നേരത്തെ ട്രൂഡോ ഇറാനോട് വിശദീകരണം തേടിയിരുന്നു.


ഇറാനാണ് ഉക്രൈന്‍ വിമാനത്തിന് മേല്‍ മിസൈല്‍ പതിച്ചതെന്ന് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ നേരത്തെ പറഞ്ഞിരുന്നു. വിമാനത്തില്‍ 63 കനേഡിയന്‍ സ്വദേശികളാണ് ഉണ്ടായിരുന്നത്. ഇത് മനഃപൂര്‍വ്വമായിരിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാം. എന്നിരുന്നാലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കനേഡിയന്‍ ജനതക്കും തനിക്കും ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കേണ്ടതുണ്ടെന്നും ട്രൂഡോ പറഞ്ഞു. വിമാനം ഇറാന്‍ മിസൈല്‍ പതിച്ച് തകര്‍ന്ന് വീണതാണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നതിന് പിന്നാലെയായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

വിമാനാപകടത്തില്‍ 176 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 65 പേര്‍ കാനഡക്കാരാണ്. ഈ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ രൂക്ഷ പ്രതികരണങ്ങള്‍ക്ക് മുതിരുന്നത്.

Other News in this category



4malayalees Recommends