പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍; ബോബ് മെനന്‍ഡഡസ് ആവശ്യമുന്നയിച്ചത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍; ബോബ് മെനന്‍ഡഡസ് ആവശ്യമുന്നയിച്ചത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്തില്‍

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും പിന്‍വലിക്കാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യുഎസ് സെനറ്റര്‍ ബോബ് മെനന്‍ഡഡസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്ക് അയച്ച കത്തിലാണ് മെനന്‍ഡസ് ആവശ്യമുന്നയിച്ചത്. പൗരത്വ നിയമം ഭേദഗതി ചെയ്തതിലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള തീരുമാനത്തിലും ആശങ്ക അറിയിച്ച് വിദേശകാര്യ കമ്മിറ്റിയിലെ അംഗമായ ബോബ് കഴിഞ്ഞ ദിവസം മൈക്ക് പോംപിയോയ്ക്ക് കത്ത് അയക്കുകയായിരുന്നു. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങളിലുമുള്ളവര്‍ക്ക് മനുഷ്യാവകാശം ഉറപ്പാക്കാന്‍ ആവശ്യപ്പെടണമെന്നും വിദേശകാര്യ കമ്മിറ്റിയിലെ അംഗമായ ബോബ് കത്തില്‍ ആവശ്യപ്പെടുന്നു.


പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലുള്ളവര്‍ക്കാണ് സിഎഎ പ്രകാരം ഇന്ത്യന്‍ പൗരത്വം നല്‍കുക. മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഭരണഘടനയ്ക്ക് ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള മതേതര ചരിത്രത്തിനും എതിരാണ്.എന്‍ആര്‍സി ഇന്ത്യയിലെ മുസ്ലിങ്ങളെയാണ് ബാധിക്കുന്നത്. എന്‍ആര്‍സിയും സിഎഎയും ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനുമാണ് ഭീഷണിയാകുന്നത്. ഇത് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്- ന്യൂ ജഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റ് അംഗമായ മെനന്‍ഡസ് പറഞ്ഞു.മത ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് പൗരത്വ നിയമമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ റോഹിംഗ്യന്‍ മുസ്ലിങ്ങളെയും അഹമ്മദീയരെയും ഒഴിവാക്കിയത് ഈ വാദം തെറ്റാണെന്നും നിയമം മുസ്ലിം വിരുദ്ധമാണെന്നും വ്യക്തമാക്കുന്നു. - സെനറ്റര്‍ കത്തില്‍ പറയുന്നു.

Other News in this category



4malayalees Recommends