കുട്ടികളെ ഏറ്റവും നന്നായി വളര്‍ത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയ്ക്ക് നാലാം സ്ഥാനം; അംഗീകാരം പെന്‍സില്‍വാനിയ സര്‍വകലാശാല തയാറാക്കിയ റാങ്കിംഗില്‍

കുട്ടികളെ ഏറ്റവും നന്നായി വളര്‍ത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയ്ക്ക് നാലാം സ്ഥാനം; അംഗീകാരം പെന്‍സില്‍വാനിയ സര്‍വകലാശാല തയാറാക്കിയ റാങ്കിംഗില്‍

കുട്ടികളെ ഏറ്റവും നന്നായി വളര്‍ത്താന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടികയില്‍ കാനഡയ്ക്ക് നാലാം സ്ഥാനം. പെന്‍സില്‍വാനിയ സര്‍വകലാശാലയാണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. സ്‌കാന്റിനേവിയന്‍ രാഷ്ട്രങ്ങളായ ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്. ഉദാരമായ മെറ്റേര്‍ണിറ്റി, പറ്റേണിറ്റി ലീവ് നയങ്ങളാണ് കുടുംബ ജീവിതം തുടങ്ങാന്‍ ഏറ്റവും അനുകൂലമായയിടമായി ഡെന്‍മാര്‍ക്കിനെ മാറ്റിയത്. അതുപോലെ തന്നെ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനവും വിദ്യാഭ്യാസ മേഖലയും ഏറെ മികച്ചതാണ്. സാമാനമായ കാരണങ്ങള്‍ തന്നെയാണ് സ്വീഡനെയും ഡെന്‍മാര്‍ക്കിനെയും മുന്നിലെത്തിച്ചത്. ഒപ്പം സാമൂഹ്യ പരിരക്ഷാ പദ്ധതികള്‍ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നതും കുറഞ്ഞ കുറ്റകൃത്യ നിരക്കും ഈ രാജ്യങ്ങളെ മികച്ചതാക്കുന്നു.


ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ നാലാമത് കാനഡയും അഞ്ചാമത് നെതര്‍ലാന്‍ഡ്‌സും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ആദ്യ പത്തില്‍ ഫിന്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു. കുട്ടികളെ വളര്‍ത്താനും കുടുംബമായി ജീവിക്കാനും പറ്റാത്ത ഏറ്റവും മോശം അവസ്ഥകള്‍ നിലനില്‍ക്കുന്ന അവസാനത്തെ പത്ത് രാജ്യങ്ങളില്‍ കസാഖിസ്ഥാന്‍, ലെബനണ്‍, ഗ്വാട്ടിമാല, മ്യാന്‍മാര്‍, ഒമാന്‍ ജോര്‍ദാന്‍, സൗദി അറേബ്യ, അസര്‍ബൈജാന്‍, ടുണീഷ്യ, വിയറ്റ്‌നാം എന്നിവയാണുള്‍പ്പെടുന്നത്

Other News in this category



4malayalees Recommends