കാല്‍ഗറി ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്‍: പ്രഭാഷകര്‍ക്ക് സ്വീകരണം നല്‍കി

കാല്‍ഗറി ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്‍: പ്രഭാഷകര്‍ക്ക് സ്വീകരണം നല്‍കി
കാല്‍ഗറി: സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി 17,18,10 തീയതികളില്‍ കാല്‍ഗറി എസ്. ഡബ്ല്യു, ബഥനി ചാപ്പലില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ നയിക്കുന്നതിനായി കേരളത്തില്‍ നിന്ന് എത്തിച്ചേര്‍ന്ന പ്രശസ്ത ബൈബിള്‍ പ്രഭാഷകരായ ഡാനിയേല്‍ പൂവണ്ണത്തില്‍ അച്ചനേയും, സംഘാംഗങ്ങളായ പോള്‍സണ്‍ പാലത്തിങ്കലിനും, പ്രിന്‍സ് ചെറിയവാടയിലിനും പള്ളി കമ്മിറ്റിഭാരവാഹികള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.


ഇടവക വികാരി ഫാ. സാജോ പുതുശേരി ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിച്ചു.


Other News in this category4malayalees Recommends