കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 954 എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് ഒന്റാരിയോ; അപേക്ഷിക്കുന്നവര്‍ക്ക് സാങ്കേതിക മേഖലകളിലുള്ള പ്രവര്‍ത്തിപരിചയം അഭികാമ്യം

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 954 എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് ഒന്റാരിയോ; അപേക്ഷിക്കുന്നവര്‍ക്ക് സാങ്കേതിക മേഖലകളിലുള്ള പ്രവര്‍ത്തിപരിചയം അഭികാമ്യം

കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനുള്ള പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി 954 എക്‌സ്പ്രസ് എന്‍ട്രി കാന്‍ഡിഡേറ്റുകളെ ഇന്‍വൈറ്റ് ചെയ്ത് ഒന്റാരിയോ. ആവശ്യമായ പ്രവര്‍ത്തിപരിചയമുള്ള ആളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജനുവരി 15ലെ ഡ്രോയില്‍ നോട്ടിഫിക്കേഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (എന്‍ഒഐ) ലഭിച്ച പൗരത്വം ആഗ്രഹിക്കുന്നവര്‍ എക്‌സ്പ്രസ് എന്‍ട്രി കോംപര്‍ഹെന്‍സീവ് റാങ്കിംഗ് സിസ്റ്റത്തില്‍ (സിആര്‍എസ്) 460നും 476നും ഇടയില്‍ സ്‌കോറുകള്‍ നേടിയിരിക്കണം.


പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാനായാണ് ഒന്റാരിയോ പ്രൊവിന്‍സ് എക്‌സ്പ്രസ് എന്‍ട്രി കാന്റിഡേറ്റുകള്‍ക്കായി എന്‍ഒഐ ഇഷ്യു ചെയ്തിരിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഉണ്ടെങ്കില്‍ ഇവരുടെ സ്‌കോറുകള്‍ 600 പോയ്ന്റ് വരെ ഉയരും. ഇതുവഴി കനേഡിയന്‍ പെര്‍മനെന്റ് റെസിഡന്‍സിന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റിഷന് ലഭിക്കുന്നതില്‍ ഇവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഈ ഡ്രോയില്‍ തെരഞ്ഞെടുക്കപ്പെടുന്ന കാന്റിഡേറ്റുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആന്‍ഡ് ഡിസൈനേസ് ( എന്‍ഒസി 2173 ), കമ്പ്യൂട്ടര്‍ പ്രോഗ്രാമേസ് ആന്‍സ് ഇന്ററാക്ടീവ് മീഡിയ ഡെവലപ്പേസ് ( എന്‍ഒസി 2174 ), കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ( എന്‍ഒസി 2147 ), വെബ് ഡിസൈനേസ് ആന്‍ഡ് ഡെവലപ്പേസ് (എന്‍ഒസി 2175 ), ഡാറ്റബേസ് അനലിസ്റ്റ് ആന്‍ഡ് ഡാറ്റ അഡ്മിനിസ്‌ട്രേറ്റേസ് (എന്‍ഒസി 2172), കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് മാനേജേസ് (എന്‍ഒസി 0213) തുടങ്ങിയ ആറ് വിഭാഗങ്ങളില്‍ ഏതിലെങ്കിലും പ്രവര്‍ത്തി പരിചയം ആവശ്യമാണ്.

2019ലെ വേനല്‍ക്കാലത്താണ് ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം ടെക് ഡ്രോസിന് തുടക്കം കുറിച്ചത്. പ്രൊവിന്‍സിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയ്ക്ക് ആവശ്യമായ തൊഴിലാളികളെ ഉറപ്പു വരുത്താനാണ് ഈ ഡ്രോ സൃഷ്ടിച്ചത്.

Other News in this category



4malayalees Recommends