'പൊടി വിഴുങ്ങിയ മേഘങ്ങള്‍'; എന്‍എസ്ഡബ്ല്യുവില്‍ രൂപം കൊണ്ട ഡെസ്റ്റ് ക്ലൗഡിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; ശക്തമായ കാറ്റില്‍ ഉയര്‍ന്ന പൊടിനിമിഷ നേരം കൊണ്ട് നഗരത്തെ മുഴുവന്‍ മൂടുകയും രക്തവര്‍ണമാക്കുകയും ചെയ്യുന്ന ദൃശ്യം കാണാം

കാട്ടുതീ വിഴുങ്ങിയ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പലതും ഭയത്തോടെയാണ് ലോകം ഏറ്റെടുക്കുന്നത്. ഇത്തരത്തില്‍ ഭയം ജനിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത് ബിബിസിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ രൂപം കൊള്ളുന്ന ഡെസ്റ്റ് ക്ലൗഡാണ് ദൃശ്യത്തില്‍ കാണുന്നത്. ന്യൂ സൗത്ത് വെയ്ല്‍സിലെ ഒരു ഗ്രാമീണ മേഖലയില്‍ നിന്നുള്ള ദൃശ്യമാണിത്. പ്രദേശത്തിന് അടുത്തുണ്ടായ തണ്ടര്‍‌സ്റ്റോംസ് കാരണം ഉണ്ടായ കാറ്റിലാണ് ഈ പൊടി മുഴുവന്‍ ഉയര്‍ന്നത്. നൈന്‍ഗന്‍ എന്ന നഗരത്തെ മുഴുവന്‍ നിമിഷ നേരം കൊണ്ട് ഈ പൊടി വിഴുങ്ങി. നഗരം മുഴുവന്‍ ക്ഷണ നേരം കൊണ്ട് രക്തവര്‍ണമായി.

ഓസ്‌ട്രേലിയയിലെ നിരവധിയിടങ്ങള്‍ ഇപ്പോള്‍ത്തന്നെ വരള്‍ച്ചയുടെ പിടിയിലാണ്. വരണ്ട കാലാവസ്ഥ ഡസ്റ്റ് ക്ലൗഡിന്റെയും ബുഷ്ഫയറിന്റെയും തീവ്രത വര്‍ധിപ്പിക്കുകയാണ്. ബിബിസി പുറത്തുവിട്ട ദൃശ്യങ്ങള്‍ കാണാം.

Other News in this category4malayalees Recommends