കാണ്‍പൂരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കി ആറംഗ സംഘം

കാണ്‍പൂരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ; അക്രമിച്ചത് മകളെ പീഡനത്തിന് ഇരയാക്കി ആറംഗ സംഘം
കാണ്‍പൂരില്‍ 40 കാരിയെ ആറംഗ സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. യുവതിയുടെ കൗമാരക്കാരിയായ മകളെ 2018ല്‍ പീഡനത്തിനിരയാക്കിയ ആറംഗ സംഘമാണ് യുവതിയുടെ കൊലയ്ക്ക് പിന്നില്‍. കഴിഞ്ഞ ആഴ്ചയാണ് യുവതിയേയും മകളേയും സംഘം ആക്രമിച്ചത്.

2018 ല്‍ 13 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതികളായ അബിദ്, മിന്റു, മഹ്ബൂബ്, ചന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവര്‍ക്ക് ജാമ്യം നല്‍കിയിരുന്നു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. വഴങ്ങാതെ വന്നതോടെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. മൂന്നുപേര്‍ക്കുള്ള അന്വേഷണത്തിലാണ് പോലീസ്.

Other News in this category



4malayalees Recommends