പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് രാഹുലിന് ഒരു പത്ത് വാക്യം പറയാന്‍ സാധിക്കുമോ ? വെല്ലുവിളിച്ച് ജെപി നദ്ദ

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് രാഹുലിന് ഒരു പത്ത് വാക്യം പറയാന്‍ സാധിക്കുമോ ? വെല്ലുവിളിച്ച്  ജെപി നദ്ദ
പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. ആദ്യം നിയമത്തെക്കുറിച്ച് പത്ത് വാക്യം പറയാന്‍ നദ്ദ വെല്ലുവിളിച്ചിരിക്കുകയാണ്.സിഎഎയെ പിന്തുണയ്ക്കുന്ന സംഘടനയുടെ യോഗത്തില്‍ സംസാരിക്കവെയാണ് ജെപി നദ്ദ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനെ വെല്ലുവിളിച്ചത്. വിഷയം എന്താണെന്ന് മനസ്സിലാക്കാതെ തങ്ങളുടെ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിക്കാന്‍ രാജ്യത്തെ ചിലര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് നദ്ദ പറഞ്ഞു. ഇതുവഴി ജനങ്ങളെ വഴിതെറ്റിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

'കോണ്‍ഗ്രസ് സിഎഎ എതിര്‍ക്കുന്നു. നിയമത്തെക്കുറിച്ച് 10 വാക്യം പറയാന്‍ ഞാന്‍ രാഹുലിനെ വെല്ലുവിളിക്കുന്നു. സിഎഎയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ എന്തെന്ന് രണ്ട് വാക്യത്തില്‍ പറഞ്ഞാലും മതി. അത്രയും വലിയൊരു പാര്‍ട്ടിയെ അദ്ദേഹം നയിക്കുന്നു, അത് എങ്ങിനെ ചെയ്യണമെന്ന് അദ്ദേഹത്തിന് അറിവുണ്ടാകണം, പക്ഷെ രാജ്യത്തെ വഴിതെറ്റിക്കാന്‍ പാടില്ല',

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വേട്ടയാടപ്പെട്ട് രാജ്യത്ത് എത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്ന് ജെപി നദ്ദ ചൂണ്ടിക്കാണിച്ചു

Other News in this category4malayalees Recommends