കഞ്ചാവില്‍ അമ്മയുടെ ചിതാ ഭസ്മവും കലര്‍ത്തി വില്‍പ്പന ; മകനും കാമുകിയും പോലീസ് പിടിയില്‍

കഞ്ചാവില്‍ അമ്മയുടെ ചിതാ ഭസ്മവും കലര്‍ത്തി വില്‍പ്പന ; മകനും കാമുകിയും പോലീസ് പിടിയില്‍
കഞ്ചാവില്‍ അമ്മയുടെ ചിതാഭസ്മം കലര്‍ത്തി വില്‍പ്പന നടത്തിയ മകന്‍ അറസ്റ്റില്‍. ഓസ്റ്റിന്‍ ഷ്രോഡര്‍, കാമുകിയായ കെറ്റലിന്‍ ഗെയ്ഗര്‍ എന്നിവരെയാണ് രഹസ്യാന്വേഷണ പൊലീസ് അറസ്റ്റ് ചെയ്തത്.യുഎസിലാണ് സംഭവം.വേഷം മാറി ഉപയോക്താവായി എത്തിയാണ് പൊലീസ് പ്രതികളെ കുടുക്കിയത്. മെനോമോണി ഫാള്‍സിലെ അപ്പാര്‍ട്ട്‌മെന്റില്‍ മയക്കു മരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്.

അപ്പാര്‍ട്ടമെന്റില്‍ നടത്തിയ പരിശോധനയില്‍ ഒരു അജ്ഞാത പൗഡര്‍ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ അമ്മയുടെ ചിതാഭസ്മമാണതെന്ന് ഷ്രോഡര്‍ സമ്മതിച്ചത്. കഞ്ചാവില്‍ കൂട്ടിക്കലര്‍ത്തി വില്‍ക്കാനാണ് അത് സൂക്ഷിച്ചിരിക്കുന്നതെന്നും ഷ്രോഡര്‍ പൊലീസിനോട് വെളിപ്പെടുത്തി.

വില്‍ക്കാനുള്ള ഉദേശ്യത്തോടെ മയക്കു മരുന്ന് സൂക്ഷിക്കുക, മയക്കു മരുന്ന് സാമഗ്രഹികള്‍ കൈവശം വെയ്ക്കുക, മയക്കു മരുന്ന് കടത്ത് എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.Other News in this category4malayalees Recommends