കാറില്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയെ തേടി മകനെത്തി ; ദേശീയ പാതയില്‍ കാറില്‍ രണ്ടു ദിവസം കഴിച്ചുകൂട്ടിയ യുവതിയെ ഭര്‍ത്താവ് ഒഴിവാക്കി മുങ്ങിയതെന്ന് സംശയം

കാറില്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയെ തേടി മകനെത്തി ; ദേശീയ പാതയില്‍ കാറില്‍ രണ്ടു ദിവസം കഴിച്ചുകൂട്ടിയ യുവതിയെ ഭര്‍ത്താവ് ഒഴിവാക്കി മുങ്ങിയതെന്ന് സംശയം
അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയെ തേടി മകനെത്തി. മകന്‍ മഞ്ജിത് അടിമാലി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ലൈലാമണിയെ കുറിച്ച് വാര്‍ത്ത കണ്ടാണ് മകന്‍ എത്തിയത്. ഭര്‍ത്താവ് മാത്യു ലൈലാമണിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് റിപ്പോര്‍ട്ട്.

രോഗിയായ 55 കാരി വീട്ടമ്മയെ അടിമാലി ടൗണിന് സമീപമുള്ള ദേശീയ പാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.. രണ്ടു ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.. വയനാട് സ്വദേശിയായ ലൈലാ മണിയെയാണ് വാഹനത്തില്‍ കണ്ടെത്തിയത്.

അടിമാലി ടൗണിന് സമീപം ദേശീയ പാതയോരത്ത് ആള്‍ട്ടോ കാറിലാണ് 55 കാരിയെ കണ്ടെത്തിയത്. പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്നു പോയിട്ടുള്ളതായി മനസിലാക്കുകയും ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.വാഹനത്തിന്റെ താക്കോലും വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്ക് ഇടപാട് രേഖകളും കാറിലുണ്ടയിരുന്നു.

എന്നാല്‍ താന്‍ ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും അടിമാലിയിലെത്തിയപ്പോള്‍ ഭര്‍ത്താവ് കാറില്‍ നിന്നും മൂത്രമൊഴിക്കാന്‍ പോയതാണെന്നുമാണ് വീട്ടമ്മ പറയുന്നത്. പോലീസ് അന്വേഷണം തുടങ്ങി.

Other News in this category4malayalees Recommends