എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: മുപ്പത്തിമൂന്നാമത് എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ (ഇഎഫ്‌ഐസിപി) 2019ലെ ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായി നോര്‍ത്ത് ഈസ്റ്റിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌കൂളില്‍ വച്ചു നടത്തപ്പെട്ടു. ഇഎഫ്‌ഐസിപിയിലെ 20 ദേവാലയങ്ങളിലെ അച്ചന്മാരും സഭാ ജനങ്ങളും പങ്കെടുത്ത ആഘോഷ ചടങ്ങില്‍ സക്കറിയാ മോര്‍ നിക്കളാവോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്തുമസ് സന്ദേശം നല്‍കുകയും ചെയ്തു. സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന ക്രിസ്തുമസ് ആശംസ അറിയിക്കുകയുണ്ടായി.


വിവിധ സഭകളിലെ കലാപരിപാടികള്‍ ആഘോഷ രാവുകള്‍ക്ക് നിറംപകര്‍ന്നു. അന്നേദിവസം തന്നെ ചാരിറ്റി റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു. സുവനീര്‍ റിലീസും ആ ദിവസം നടത്തുകയുണ്ടായി. ജനപങ്കാളിത്തംകൊണ്ട് സമ്പന്നമായിരുന്നു 2019ലെ ക്രിസ്തുമസ് ആഘോഷം


ഡാനിയേല്‍ പി തോമസ് (ഇഎഫ്‌ഐസിപി പി.ആര്‍.ഒ) അറിയിച്ചതാണിത്.Other News in this category4malayalees Recommends