സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചു ; ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങള്‍ ആരാഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടു തവണ കൂടിക്കാഴ്ച നടത്തിയെന്നും സരിത എസ് നായര്‍

സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചു ; ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങള്‍ ആരാഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടു തവണ കൂടിക്കാഴ്ച നടത്തിയെന്നും സരിത എസ് നായര്‍
സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര അന്വേഷണ ഏജന്‍സി സമീപിച്ചെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. കേസിന്റെ അന്വേഷണ പുരോഗതി തേടിയെന്നാണ് സരിത നായര്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങള്‍ ആരാഞ്ഞ അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ട് തവണ സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയെന്ന് വ്യക്തമാക്കി.ഉമ്മന്‍ ചാണ്ടി, എംപിമാര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരായ വിവരങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ തേടിയിരിക്കുന്നത്. ചെന്നെയിലും തിരുവനന്തപുരത്തുമാണ് ഉദ്യോഗസ്ഥര്‍ എത്തിയത്.

ഒന്ന് രണ്ട് തവണ ദില്ലിക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയെന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ വടംവലികള്‍ക്ക് ഇനി താല്‍പര്യമില്ല. കേരള സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സരിതാ എസ് നായര്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എന്ന് വിശദീകരിച്ചാണ് അന്വേഷണ സംഘം കൂടിക്കാഴ്ചക്കെത്തിയതെന്നും സരിതാ എസ് നായര്‍ പറയുന്നു.

കേസില്‍ നീതി കിട്ടിയില്ലെന്ന പരാതി ഉണ്ടെന്ന് സരിതാ നായര്‍ പറയുന്നുണ്ട്. രാഷ്ട്രീയ നിലപാടുകള്‍ക്ക് നിന്ന് കൊടുക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കേസ് നിയമ വഴിക്ക് മാത്രം പോകട്ടെ എന്ന് തീരുമാനം എടുത്തത്. നീതി വൈകുന്ന സാഹചര്യം ഉണ്ടായാല്‍ ദേശീയ വനിതാ കമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് സരിത എസ് നായര്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ , ഹൈബീ ഈഡന്‍, അടൂര്‍ പ്രകാശ്, എന്നിവര്‍ക്കെതിരായ കേസിന്റെ വിവരങ്ങളും എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസിന്റെ വിവരങ്ങളും തേടിയെന്നാണ് സരിത എസ് നായര്‍ പറയുന്നത്.

Other News in this category4malayalees Recommends