ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് നാളെ തുടക്കം; കുറ്റവിചാരണ അരങ്ങേറുന്നത് അതീവ രഹസ്യ സ്വഭാവത്തില്‍; ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ സെനറ്റര്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം

ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് നാളെ തുടക്കം; കുറ്റവിചാരണ അരങ്ങേറുന്നത് അതീവ രഹസ്യ സ്വഭാവത്തില്‍;  ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതില്‍ സെനറ്റര്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം

ട്രംപിനെതിരായ ഇംപീച്ച്‌മെന്റിന്റെ ഭാഗമായി സെനറ്റിലെ കുറ്റവിചാരണയ്ക്ക് ചൊവ്വാഴ്ച തുടക്കം. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ചപ്പോള്‍ എതിരാളിയായ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിരോധ ധനസഹായം തടഞ്ഞുവച്ചതാണ് പ്രധാന കുറ്റം. ജനപ്രതിനിധി സഭയില്‍ കുറ്റവിചാരണയ്ക്കു നീക്കം തുടങ്ങിയപ്പോള്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതും ട്രംപ് ചെയ്ത കുറ്റങ്ങളില്‍ പെടുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റിലെ വിചാരണയ്‌ക്കൊടുവില്‍ ട്രംപിനു രക്ഷപ്പെടാനാകും. എന്നാല്‍ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം ട്രംപിന് നേരെ ഉയരും.


വലിയ രഹസ്യ സ്വഭാവത്തിലാണ് കുറ്റവിചാരണ അരങ്ങേറുന്നത്. ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലുള്‍പ്പെടെ കര്‍ശന അച്ചടക്ക നിബന്ധനകളാണ് സെനറ്റ് അംഗങ്ങള്‍ക്കു മേലുള്ളത്. തല്‍സമയ ട്വീറ്റുകള്‍ക്കും വിലക്കുണ്ട്. കുറ്റവിചാരണയുമായി ബന്ധപ്പെട്ടതല്ലാതെ ഒരു കടലാസുപോലും സെനറ്റിനുള്ളില്‍ കൊണ്ടുവരാനും പാടില്ല.

കുറ്റാരോപണങ്ങള്‍ക്കുള്ള ഔദ്യോഗിക മറുപടി അറിയിക്കാന്‍ ശനിയാഴ്ച വൈകിട്ട് 6 വരെ ട്രംപിന് സമയം അനുവദിക്കും. തുടര്‍ന്ന്, ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതല്‍ വിചാരണ.വിചാരണ 2 ആഴ്ച മുതല്‍ 6 ആഴ്ച വരെ നീണ്ടേക്കുമെന്നാണു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Other News in this category



4malayalees Recommends