കാനഡയിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്! മോണ്‍ക്ടണ്‍ നഗരത്തില്‍ ജനുവരി 24ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും ന്യൂകമ്മേഴ്‌സിനും വിവിധ കുടിയേറ്റക്കാര്‍ക്കും അവസരം

കാനഡയിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്! മോണ്‍ക്ടണ്‍ നഗരത്തില്‍ ജനുവരി 24ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും ന്യൂകമ്മേഴ്‌സിനും വിവിധ കുടിയേറ്റക്കാര്‍ക്കും അവസരം

കാനഡയിലെ സൗത്ത് ഈസ്‌റ്റേണ്‍ സിറ്റിയായ ന്യൂ ബ്രൂണ്‍സ്വിക്കിലെ മോണ്‍ക്ടണില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനും ന്യൂകമ്മേഴ്‌സിനും വിവിധ കുടിയേറ്റക്കാര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ജനുവരി 24നാണ് പരിപാടി നടക്കുക. ഐടി, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, കസ്റ്റമര്‍ സര്‍വീസ്, ഹെല്‍ത്ത്, ഹോസ്പിറ്റാലിറ്റി, മാനുഫാക്ചറിംഗ് തുടങ്ങിയ വിവിധ മേഖലകളില്‍ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ മേളയില്‍ അവസരം ലഭിക്കും. ക


കഴിഞ്ഞ വര്‍ഷം 117 തസ്തികകള്‍ ഫില്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ഈ വര്‍ഷം ഇത് വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും സിറ്റി ഓഫ് മോണ്‍ക്ടണിലെ ഇമിഗ്രേഷന്‍ സ്ട്രാറ്റജി ഓഫീസറായ ഏഞ്ചലിക് റെഡ്ഡി കലല പറഞ്ഞു. തൊഴില്‍ മേളയില്‍ 500-1000 തൊഴിലവസരങ്ങള്‍ എങ്കിലും ഉദ്യാഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അവനിര്‍ സെന്ററില്‍ ജനുവരി 24 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരെയാണ് മേള നടക്കുക. വെബ്‌സൈറ്റില്‍ നിന്ന് രജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എല്ലാം മൂന്നു മാസം കൂടുമ്പോഴും നടക്കുന്ന സീരിസിന്റെ ഭാഗമാണ് ഈ ജോബ് ഫെയര്‍. മാര്‍ച്ച് 19നാണ് അടുത്തഘട്ട മേള നടക്കുക.

മേളയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ ചുവടെ:

Teacup Tech Systems Inc

Asurion

TD Bank

Royal Bank of Canada

HCL CANADA INC

Frontier Technologies

Vitalite

Ditech Testing

Integrated Staffing

Fero Waste and Recycling Inc

Delta Hotels by Marriott Beausejour

Tangerine Bank

Accor Global Reservation Centre

Medavie Health Services New Brunswick

Cavendish Farms

Circle K

CGI

Rogers Communication

Greystone Energy Systems

Casino NB

Nordia

Organigram

Horizon Health Network

Shannex

Irving Consumer Products

Co-operators

District Scolaire Francophone Sud

IGT/ Spielo

Bioscript

Midland

Corey Craig Group

Imperial Manufacturing

Missing Link Technologies

NCM Associates

HGS

Fancy Pokket Corporation

NAV CANADA

Sunlife

JDI

Tech Mahindra

Other News in this category



4malayalees Recommends