ഇത് അത്ഭുതമുണര്‍ത്തുന്ന പരിസ്ഥിതി സംരക്ഷണ മിഷന്‍; കാട്ടുതീയില്‍ നിന്ന് 200 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള 'ദിനോസര്‍ മരങ്ങളെ' സംരക്ഷിച്ച് ഓസ്‌ട്രേലിയയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍; വോളമൈ പൈന്‍ മരങ്ങളെ സംരക്ഷിച്ചത് സീക്രട്ട് ഓപ്പറേഷനിലൂടെ

ഇത് അത്ഭുതമുണര്‍ത്തുന്ന പരിസ്ഥിതി സംരക്ഷണ മിഷന്‍; കാട്ടുതീയില്‍ നിന്ന്  200 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള 'ദിനോസര്‍ മരങ്ങളെ' സംരക്ഷിച്ച് ഓസ്‌ട്രേലിയയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍; വോളമൈ പൈന്‍ മരങ്ങളെ സംരക്ഷിച്ചത് സീക്രട്ട് ഓപ്പറേഷനിലൂടെ

കാട്ടുതീയില്‍ നിന്ന് ലോകത്ത് ആകെ അവശേഷിക്കുന്ന വോളമൈ പൈന്‍ മരങ്ങളെ സംരക്ഷിച്ച് ഓസ്‌ട്രേലിയന്‍ ഫയര്‍ ഫൈറ്റര്‍മാര്‍. കഷ്ടിച്ച് 200 എണ്ണം വരുന്ന മരങ്ങളാണ് അഗ്നിക്കിരയാകാതെ സംരക്ഷിച്ചത്. ഇവ ദിനോസറുകളെ അതിജീവിച്ച മരങ്ങളാണ്. ഫോസില്‍ രൂപത്തില്‍ മാത്രമുണ്ടായിരുന്നതിനാല്‍, നശിച്ച് പോയെന്ന് കരുതിയ ഇവ 1994ലാണ് കണ്ടെത്തപ്പെട്ടത്. ഹെലികോപ്റ്ററുകളിലെത്തിയ അഗ്നി രക്ഷാപ്രവര്‍ത്തകര്‍, വോളമൈ പൈന്‍മരങ്ങള്‍ക്കു ചുറ്റും കിടങ്ങുകള്‍ തീര്‍ന്നു നനവേകി നിര്‍ത്തിയതിനാല്‍ ഈ മരങ്ങളെ മാത്രം തീ നാമ്പുകള്‍ തൊട്ടില്ല. തീപടരാതിരിക്കാനുള്ള മിശ്രിതം മരക്കൂട്ടത്തിനു ചുറ്റും തൂവിക്കൊടുക്കുകയും ചെയ്തു.


പരിശീലനം സിദ്ധിച്ച ഫയര്‍ഫൈറ്റര്‍മാര്‍ സീക്രട്ട് ഓപ്പറേഷനിലൂടെയാണ് ഇവ സംരക്ഷിക്കാനുള്ള നടപടി സ്വീകരിച്ചത്. സിഡ്‌നിയുടെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന വേള്‍ഡ് ഹെറിറ്റേജ് ബ്ലൂ മൗണ്ടനിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. കാട്ടുതീ ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്നായിരുന്നു ഇത്. അഭൂതപൂര്‍വമായ പരിസ്ഥിതി സംരക്ഷണ മിഷന്‍ എന്നാണ് ന്യൂ സൗത്ത് വെയ്ല്‍സിലെ പരിസ്ഥിതി മന്ത്രി മാറ്റ് കിയാന്‍ ഇതിനെ വിശേഷിപ്പിച്ചത്. തീനാളങ്ങളേറ്റ് അല്‍പ്പസ്വല്‍പം കരിയലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മരങ്ങള്‍ സുരക്ഷിതമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

130 അടിയോളം ഉയരത്തില്‍ വളരുന്ന ഈ പൈന്‍ മരങ്ങള്‍ 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിനോസര്‍ യുഗത്തില്‍ ഉണ്ടായിരുന്നതാണെന്നാണ് കരുതുന്നത്.

Other News in this category4malayalees Recommends