ക്വാലയെ കണ്ടെത്തൂ എന്ന നിര്‍ദേശം നല്‍കുമ്പോള്‍ രോമങ്ങളുടെ സുഗന്ധമോ, വിസര്‍ജ്യമോ നോക്കി മണത്തെടുത്ത് കണ്ടെത്തും; ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ഹീറോ 'ടെയ്ലര്‍' എന്ന പട്ടിക്കുട്ടി

ക്വാലയെ കണ്ടെത്തൂ എന്ന നിര്‍ദേശം നല്‍കുമ്പോള്‍ രോമങ്ങളുടെ സുഗന്ധമോ, വിസര്‍ജ്യമോ നോക്കി മണത്തെടുത്ത് കണ്ടെത്തും; ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ഹീറോ 'ടെയ്ലര്‍' എന്ന പട്ടിക്കുട്ടി

ക്വാലയെ കണ്ടെത്തൂ എന്ന നിര്‍ദേശം നല്‍കുമ്പോള്‍ തന്നെ ഈ ദൗത്യത്തിനിറങ്ങുന്ന ഒരു നായയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഹീറോ. നാല് വയസുള്ള ഇംഗ്ലീഷ് സ്പ്രിങ്ങര്‍ സ്പാനിയലായ 'ടെയ്ലര്‍' ആണ് ക്വാലകളുടെ രക്ഷകന്‍. നിര്‍ദേശം ലഭിച്ചാല്‍ ടെയ്ലര്‍ പരിക്കേറ്റ കോവാലകളെ അവയുടെ രോമങ്ങളുടെ സുഗന്ധമോ, വിസര്‍ജ്യമോ നോക്കി മണത്തെടുത്ത് കണ്ടെത്തുന്നു. ഓരോ തവണയും അവള്‍ ഒരു കോവാലയെ കണ്ടെത്തുമ്പോള്‍ ഭക്ഷണത്തിനുള്ള എന്തെങ്കിലുമോ കഴിക്കാനുള്ള എന്തെങ്കിലുമോ ഇതിന് സമ്മാനമായും നല്‍കും.


ഓസ്‌ട്രേലിയയില്‍ കാട്ടുതീ സര്‍വനാശം വിതച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ തുടരുന്ന കാട്ടുതീ ഓസ്‌ട്രേലിയയിലെ മിക്ക പ്രദേശങ്ങളെയും ബാധിച്ചു. മനുഷ്യരും മൃഗങ്ങളും കാട്ടുതീയില്‍ ഒരുപോലെ ദുരിതമനുഭവിച്ചു. കൊവാലകളും കംഗാരുക്കളും ഉള്‍പ്പെടെ നിരവധി മൃഗങ്ങള്‍ക്കാണ് തീയില്‍ ജീവന്‍ നഷ്ടമായത്. നിരവധി മൃഗങ്ങളെ അഗ്‌നിരക്ഷാസേനയും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെടുത്തുകയും ചെയ്തു.

Other News in this category4malayalees Recommends