പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അത് നടപ്പാക്കാതെ പറ്റില്ല ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ

പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അത് നടപ്പാക്കാതെ പറ്റില്ല ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ
കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനാവില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. ഇക്കാര്യം നിയമപരമായി പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ ഭരണഘടനാപരമായി അതിനെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടെന്നു വെക്കാനാവില്ല. ഇക്കാര്യം നിയമപരമായി പരിശോധിക്കേണ്ടതുണ്ട്' ഭൂപീന്ദര്‍ സിംഗ് ഹൂഡ.

പൗരത്വനിയമഭേദഗതിക്കെതിരെ കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമസഭയില്‍ നേരത്തെ പ്രമേയം പാസാക്കിയിരുന്നു. പഞ്ചാബിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും സിഎഎയ്‌ക്കെതിരായ പ്രമേയം കൊണ്ടുവരാന്‍ തീരുമാനമെടുത്തിരുന്നു. പിന്നാലെ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും പ്രമേയം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുമുണ്ട്. രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം കൊണ്ടുവരാന്‍ ദേശീയനേതൃത്വത്തിന്റെ നീക്കം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Other News in this category4malayalees Recommends