രാച്ചിയമ്മ ഒരു ഫിക്ഷന്‍ കഥാപാത്രമാണ് ; വിവാദങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

രാച്ചിയമ്മ ഒരു ഫിക്ഷന്‍ കഥാപാത്രമാണ് ; വിവാദങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി
ഉറൂബ് നോവലിലെ കഥാപാത്രം രാച്ചിയമ്മയെ പാര്‍വതി അവതരിപ്പിക്കുന്നതിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. നോവലില്‍ വായിച്ച രാച്ചിയമ്മയുടേതല്ല പാര്‍വതിയുടെ ലുക്കെന്നും, കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നുമൊക്കെ പലരും പറഞ്ഞു.

'രാച്ചിയമ്മ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആയിരുന്നെങ്കില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു. എന്നാല്‍ രാച്ചിയമ്മ ഒരു ഫിക്ഷന്‍ കഥാപാത്രമാണ്. അതുകൊണ്ടാണ് ഞാന്‍ ഈ വേഷം ഏറ്റെടുത്തെന്ന്' പാര്‍വ്വതി പറഞ്ഞു. കോഴിക്കോട് നടന്ന 'വാച്ച് ഔട്ട് അഖില ഭാരതീയ ആന്റി നാസി' ചലച്ചിത്ര മേളയിലാണ് പാര്‍വ്വതി ഇക്കാര്യം പറഞ്ഞത്.

കറുത്ത രാച്ചിയമ്മയായി വെളുത്ത പാര്‍വ്വതി എങ്ങനെ അഭിനയിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താരത്തിന്റെ മറുപടി. കൂടുതല്‍ ചര്‍ച്ചകള്‍ സിനിമ ഇറങ്ങിയ ശേഷം ആകാമെന്നും പാര്‍വ്വതി പറഞ്ഞു. പാര്‍വ്വതിയും ആസിഫ് അലിയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമായ രാച്ചിയമ്മ ഒരുക്കുന്നത് സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ്. കാര്‍ബണിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ.

Other News in this category4malayalees Recommends