ഒരു ട്വീറ്റ് ; അഭയാര്‍ത്ഥി ബാലനെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തി കാനഡ

ഒരു ട്വീറ്റ് ; അഭയാര്‍ത്ഥി ബാലനെ സ്‌നേഹത്തോടെ ചേര്‍ത്തു നിര്‍ത്തി കാനഡ
സിറിയയില്‍ നിന്നും അഭയാര്‍ത്ഥിയായി കാനഡയിലേക്കെത്തിയ യെമന് ഈ നാട് നല്‍കിയ സ്‌നേഹവും കരുതലും വളരെ വലുതാണ്. കൂട്ടുകാര്‍ ഐസ് ഹോക്കി കളിക്കുന്നത് കണ്ട് നിറകണ്ണോടെ കാത്തിരുന്ന യെമനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകനായ മുഹമ്മദില്ലയാണ് ട്വീറ്റ് ചെയ്തത്.

കൂട്ടുകാര്‍ക്കൊപ്പം ഐസ് ഹോക്കി കളിക്കണമെന്ന് യെമന് ആഗ്രഹമുണ്ട്. പക്ഷെ കളി അറിയില്ല. കളിക്കാനുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ അമ്മ ഫാത്തിമയുടെ കയ്യില്‍ പണവുമില്ല. നാലു മക്കളാണ് യെമന്റെ അമ്മ ഫാത്തിമയ്ക്കുള്ളത്. ജീവിക്കാനുള്ള ഓട്ടത്തിലാണിവര്‍. നല്ലവരായ അയല്‍ക്കാരാണ് യെമന്റെ വീട്ടിലേക്കുള്ള ഫര്‍ണീച്ചറും മറ്റും നല്‍കിയത്. സ്‌കൂള്‍ അഡ്മിഷനും റെഡിയാക്കി. മുഹമ്മദില്ലയുടെ വാര്‍ത്ത കാനഡ ഏറ്റെടുക്കുകയായിരുന്നു. ഐസ് ഹോക്കി ഉപകരണങ്ങള്‍ പലരും വാങ്ങി നല്‍കി. പരിശീലിപ്പിക്കാനും ആളെത്തി. മുഹമ്മദ് തന്നെയാണ് ഈ സന്തോഷം ലോകത്തോട് പങ്കുവച്ചത്. കാനഡ സുന്ദരമാകുന്നത് ഇങ്ങനെ കൂടിയാണെന്ന് മുഹമ്മദ് കുറിക്കുന്നു.

Other News in this category4malayalees Recommends