രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ മൃതദേഹം നാട്ടികൊണ്ടുപോയി അടക്കണം നിങ്ങള്‍ സഹായിക്കില്ലേ .

രണ്ടുമാസം പ്രായമുള്ള  കുഞ്ഞിന്റെ അമ്മയുടെ മൃതദേഹം നാട്ടികൊണ്ടുപോയി അടക്കണം നിങ്ങള്‍ സഹായിക്കില്ലേ .
പ്രസവത്തെ തുടര്‍ന്ന് രോഗ ബാധ്യതയായി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോള്‍ഡന്‍ ജൂബിലി ഹോസ്പിറ്റലില്‍ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറില്‍ മരിയയുടെ ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടത്തണം എന്നാണ് പ്രായമായ അമ്മയുടെയും ഭര്‍ത്താവിന്റെയും ആഗ്രഹം നിങ്ങള്‍ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,


കഴിഞ്ഞ നാലുവര്‍ഷനായി ഭര്‍ത്താവ് മാര്‍ക്ക് ദാസ്, ഭാര്യ ഷെറില്‍ മരിയയും സ്‌കോട്‌ലന്‍ഡില്‍ മലയാളിയായ ജോര്‍ജ് ജോസഫ് നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്‌പ്പെടുത്തി മരണം ജീവന്‍ കവര്‍ന്നെടുത്ത് ,മരിയയുടെ അമ്മയും ഭര്‍ത്താവും ഒത്തു ഈ മാസം നാട്ടില്‍പോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാര്‍ എന്ന നിലയില്‍ പെട്ടന്ന് ബോഡി നാട്ടില്‍കൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .

ഇവര്‍ അംഗങ്ങളായ സ്‌കോട്ട്‌ലാന്ഡിലെ inverness ഹാന്‍ഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദര്‍ ജെയിംസ് വെല്‍ ഇവരെ സഹായിക്കാന്‍ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യന്‍ കുടുംബംങ്ങള്‍ മാത്രമാണ് ഈ പ്രദേശത്തുള്ളത്.

ഇവരെ ഇപ്പോള്‍ സഹായിക്കാന്‍ മുന്‍കൈയെടുക്കുന്നതു അവിടെയുള്ള ജോര്‍ജ് ജോസഫ്, ലിനി ജോസി ,,എന്നിവരാണ്. ഷെറില്‍ മരിയയുടെ ഭര്‍ത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യന്‍സില്‍ ആകാതിരിക്കാന്‍ നാട്ടില്‍ പോയിരിക്കുകയാണ് ഭര്‍ത്താവു ഇന്ന് തിരിച്ചുവന്നു ഗ്ലാസ്‌ക്കോയിലുള്ള ഗോള്‍ഡന്‍ ജൂബിലില്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികള്‍ പൂര്‍ത്തിയാക്കി സ്വന്തം നാടായ ഗോവയില്‍ കൊണ്ടുപോയി സംസ്‌കരിക്കാന്‍ നിങ്ങ ളുടെ സഹായങ്ങള്‍ കൂടിയേ കഴിയു .

താഴെ കാണുന്ന ഷെറില്‍ മരിയയുടെ ഭര്‍ത്താവു മാര്‍ക്ക് ദാസിന്റെ അക്കൗണ്ടില്‍ നിങ്ങളുടെ സഹായങ്ങള്‍ നല്‍കുക .

ഇവരെ സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോര്‍ജ് ജോസഫ് ലിന്‍സി ജോസി എന്നിവരാണ് അവരുടെ ഫോണ്‍ നമ്പര്‍ താഴെ കൊടുക്കുന്നു


Name ,, Mark Das

Account Number 90110906

Sort Code 40.22.66.

Bank HSBC


ജോര്‍ജിന്റെ ഫോണ്‍ നമ്പര്‍ 07878283466

ലിന്‍സി ജോസി ഫോണ്‍ നമ്പര്‍ 07789672806

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..


ടോം ജോസ് തടിയംപാട്



Other News in this category



4malayalees Recommends