'രാജ്യസേവനമാണു പ്രധാനം; ജീവിതം കാത്തുനില്‍ക്കും'; കശ്മീരിലെ അതിശൈത്യത്തില്‍ കുടുങ്ങി സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ സൈനികന്‍; ഹിമാചല്‍ സ്വദേശി സുനീലിന്റെ കഥ ട്വിറ്ററില്‍ പങ്കുവച്ച് കരസേന

'രാജ്യസേവനമാണു പ്രധാനം; ജീവിതം കാത്തുനില്‍ക്കും'; കശ്മീരിലെ അതിശൈത്യത്തില്‍ കുടുങ്ങി സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ സൈനികന്‍; ഹിമാചല്‍ സ്വദേശി സുനീലിന്റെ കഥ ട്വിറ്ററില്‍ പങ്കുവച്ച് കരസേന

കശ്മീരിലെ അതിശൈത്യത്തില്‍ കുടുങ്ങി സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ സൈനികന്‍. പാക് അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന ഹിമാചല്‍ സ്വദേശി സുനീലിനാണു മഞ്ഞില്‍ കുടുങ്ങി സ്വന്തം വിവാഹത്തിനെത്താന്‍ സാധിക്കാതെ പോയത്.സേനയില്‍ നിന്ന് അവധി അനുവദിച്ചിരുന്നു. എന്നാല്‍ ശക്തമായ മഞ്ഞുവീഴ്ച മൂലം ശ്രീനഗറില്‍ പോലുമെത്താനാകാതെ സുനീല്‍ വഴിയില്‍ കുടുങ്ങി. ബന്ദിപ്പുരയില്‍ ദിവസങ്ങളോളം കഴിഞ്ഞ അദ്ദേഹം ഒടുവില്‍ വധുവിന്റെ വീട്ടുകാരെ നേരിട്ടു വിളിച്ചു നിസ്സഹായാവസ്ഥ അറിയിച്ചു. മറ്റൊരു വിവാഹ തീയതി കുറിച്ച് സുനീലിന്റെ വരവിനായി കാത്തിരിക്കുകയാണു വധുവും സംഘവും. ബന്ദിപ്പുരയില്‍ മൈനസ് ആറ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.സുനീലിന്റെ കഥ ട്വിറ്ററില്‍ പങ്കുവച്ച കരസേന, ഇങ്ങനെ കുറിച്ചു; രാജ്യസേവനമാണു പ്രധാനം, ജീവിതം കാത്തുനില്‍ക്കും, ഭയപ്പെടേണ്ട, ഒരു സൈനികന്റെ ജീവിതത്തിലെ മറ്റൊരു ദിവസം...

Other News in this category4malayalees Recommends