അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന; 2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കുടിയേറ്റത്തിന് അപേക്ഷ സമര്‍രപ്പിച്ചത് 8.34 ലക്ഷം പേര്‍

അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന; 2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ കുടിയേറ്റത്തിന് അപേക്ഷ സമര്‍രപ്പിച്ചത്  8.34 ലക്ഷം പേര്‍

അമേരിക്കന്‍ പൗരത്വം ലഭിക്കാന്‍ അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. കുടിയേറ്റ നയത്തില്‍ ട്രംപ് ഗവണ്‍മെന്റിന്റെ അനിശ്ചിതത്വവും വരുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് കൂടുതല്‍ കുടിയേറ്റക്കാര്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത്. 2018 സെപ്റ്റംബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ 8.34 ലക്ഷം പേരാണ് അമേരിക്കയില്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.5 ശതമാനമാണിതെന്നും 11 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയത് കഴിഞ്ഞ വര്‍ഷമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു


5.77 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ താമസിക്കാനുള്ള ഗ്രീന്‍ കാര്‍ഡ് നല്‍കിയെന്ന് യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് വ്യക്തമാക്കി. മെക്‌സിക്കോയില്‍ നിന്നുള്ളവരാണ് യുഎസ് പൗരത്വം നേടാന്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ അധികവും(1,31,977). 52,194 ഇന്ത്യക്കാരാണ് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷ സമര്‍പ്പിച്ചത്. മെക്‌സിക്കോക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യയുടെ സ്ഥാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.7 ശതമാനം അധികം ഇന്ത്യക്കാര്‍ അമേരിക്കയില്‍ പൗരത്വത്തിന് അപേക്ഷിച്ചു.

മെക്‌സിക്കോയില്‍നിന്ന് 1.3 ലക്ഷം പേരും ചൈനയില്‍നിന്ന് 39,600 പേരും പൗരത്വത്തിന് അപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രീന്‍കാര്‍ഡ് ലഭിച്ചവരുടെ പട്ടികയില്‍ ഇന്ത്യ നാലാമതാണ്. അമേരിക്കയില്‍ 13.1 ലക്ഷം മെക്‌സിക്കോക്കാര്‍ക്കും 9.2 ലക്ഷം ഇന്ത്യക്കാര്‍ക്കുമാണ് ഇതുവരെ ഗ്രീന്‍കാര്‍ഡ് അനുവദിച്ചത്. ഗ്രീന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അര്‍ഹത.

Other News in this category4malayalees Recommends