കനേഡിയന്‍ പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്; ജനുവരി 17ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ ഡ്രോയില്‍ അയച്ചത് 249 ഇന്‍വിറ്റിഷനുകള്‍

കനേഡിയന്‍ പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്; ജനുവരി 17ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ ഡ്രോയില്‍ അയച്ചത് 249 ഇന്‍വിറ്റിഷനുകള്‍

കനേഡിയന്‍ പെന്‍മനന്റ് റെസിഡന്‍സിന്‍സിനുള്ള പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷനുകള്‍ അയച്ച് മാനിറ്റോബ പ്രൊവിന്‍സ്. ജനുവരി 17ന് പുറപ്പെടുവിച്ച ഏറ്റവും പുതിയ ഡ്രോയില്‍ ആകെ 249 ഇന്‍വിറ്റിഷനുകളാണ് അയച്ചത്. മാനിറ്റോബയിലും വിദേശത്തുമുള്ള സ്‌കില്‍ഡ് വര്‍ക്കേസിനും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്രാജുവേറ്റുകള്‍ക്കുമാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ ഓവര്ഡസീസ്, ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ സ്‌കീം തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലാണ് ലെറ്റേസ് ഓഫ് അഡൈ്വസ് ടു എപ്ലൈ പുറപ്പെടുവിച്ചിട്ടുള്ളത്.


സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ മാനിറ്റോബ വിഭാഗത്തില്‍ 192ഉം, സ്‌കില്‍ഡ് വര്‍ക്കര്‍ ഇന്‍ ഓവര്ഡസീസ് സ്ട്രീമില്‍ 34ഉം, ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ സ്‌കീമില്‍ 23ഉം ഇനിവിറ്റിഷനുകളാണ് മാനിറ്റോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം അയച്ചത്. 2014 ഏപ്രിലില്‍ പദ്ധതി തുടങ്ങിയത് മുതലുള്ള 81ാമത്തെ ഡ്രോയാണ് ഇത്.

Other News in this category



4malayalees Recommends