ഓസ്‌ട്രേലിയയിലെ കാട്ടുതീ അതിവേഗ റെയില്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ തന്നെ വരുത്തി വച്ചതോ? കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട് മീറ്ററുകളും നിയന്ത്രിത സ്ഫോടനങ്ങളും നടത്തുന്നുവെന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തം

ഓസ്‌ട്രേലിയയിലെ കാട്ടുതീ അതിവേഗ റെയില്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ തന്നെ വരുത്തി വച്ചതോ?  കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട് മീറ്ററുകളും നിയന്ത്രിത സ്ഫോടനങ്ങളും നടത്തുന്നുവെന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തം

ഓസ്‌ട്രേലിയയിലെ കാട്ടുതീ സര്‍ക്കാര്‍ തന്നെ വരുത്തി വച്ചതെന്ന ആരോപണം ശക്തമാകുന്നു. അതിവേഗ റെയില്‍ പദ്ധതിക്കുവേണ്ടി കളമൊരുക്കാനായി സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഓസ്ട്രേലിയയിലെ കാട്ടുതീയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള പ്രചാരണം വ്യാപകമായി നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് ആരോപണം ഏറ്റെടുക്കുന്നത്.


ബ്രിസ്ബെയിനില്‍ നിന്നും മെല്‍ബണ്‍ വരെയുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍പദ്ധതിക്കെതിരെയാണ് മുറവിളിയുയരുന്നത്. കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട് മീറ്ററുകളും നിയന്ത്രിത സ്ഫോടനങ്ങളും നടത്തുന്നുവെന്നും ഇത്തരക്കാര്‍ ആരോപിക്കുന്നു. ഇത് ന്യായീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോയും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കിട്ടാന്‍ എല്ലാവരേയും വന്‍ നഗരങ്ങളിലേക്ക് പറിച്ചു നടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു. ബ്രിസ്ബെയിന്‍ മുതല്‍ മെല്‍ബണ്‍ വരെ നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള അതിവേഗ റെയില്‍ പാതയുടെ അതേ മാര്‍ഗത്തിലൂടെയാണ് കാട്ടുതീ വ്യാപിച്ചതെന്നതും ഇവര്‍ തെളിവായി നിരത്തുന്നു.

സെപ്റ്റംബര്‍ മുതല്‍ തുടങ്ങിയ കാട്ടുതീയില്‍ കനത്ത നാശമാണ് ഓസ്‌ട്രേലിയയില്‍ വിതച്ചത്. 29 പേരാണ് രാജ്യത്ത് ഇതുവരെ കാട്ടുതീയില്‍ മരിച്ചത്. 100 കോടി ജീവികള്‍ ചത്തൊടുങ്ങിയെന്നാണ് കണക്കാക്കുന്നത്. രണ്ടായിരത്തിലധികം വീടുകളാണ് ചാമ്പലായത്. വിനോദസഞ്ചാര മേഖല തകര്‍ന്നടിഞ്ഞു. സഞ്ചാരികളുടെ വരവ് 20 ശതമാനത്തോളമാണ് കുറഞ്ഞത്. നൂറുകണക്കിന് ഹെക്ടര്‍ ഭൂമിയാണ് കത്തിനശിച്ചത്. ഇവിടെയുണ്ടായിരുന്നു വൈവിധ്യമാര്‍ന്ന സസ്യങ്ങളും ജീവജാലങ്ങളും തീനാളത്തില്‍ തുടച്ചുനീക്കപ്പെട്ടു.

Other News in this category



4malayalees Recommends