ഓസ്‌ട്രേലിയയ്ക്കായി കൈകോര്‍ത്ത് ഇതിഹാസതാരം സച്ചിനും; കാട്ടുതീ ദുരിതാശ്വാസ നിധിക്കായുള്ള ക്രിക്കറ്റ് മത്സരത്തില്‍ സച്ചിന്‍ പരിശീലകവേഷമണിയും; ധോണിയും മത്സരത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയ്ക്കായി കൈകോര്‍ത്ത് ഇതിഹാസതാരം സച്ചിനും;  കാട്ടുതീ ദുരിതാശ്വാസ നിധിക്കായുള്ള ക്രിക്കറ്റ് മത്സരത്തില്‍ സച്ചിന്‍ പരിശീലകവേഷമണിയും; ധോണിയും മത്സരത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ട്

കനത്ത നാശം വിതച്ച ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസ നിധിക്കായുള്ള ക്രിക്കറ്റ് മത്സരത്തിന് പ്രമുഖരെല്ലാം രംഗത്ത്. റിക്കിപോണ്ടിംഗ് ഇലവനും ഷെയിന്‍ വോണ്‍ ഇലവനും തമ്മിലുള്ള മത്സരങ്ങളുടെ സെലിബ്രിറ്റി കോച്ചുകളായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് മുന്‍ ലോകോത്തര പേസ് ബൗളര്‍ കോട്ട്ണീ വാല്‍ഷും എത്തിച്ചേരുമെന്ന് സംഘാടകരറിയിച്ചു. നോണ്‍ പ്ലേയിംഗ് നായകന്മാരായി സ്റ്റീവ് വോയും മെല്‍ ജോണ്‍സനും ടീമുകള്‍ക്കൊപ്പമുണ്ട്. ഓസ്ട്രേലിയയുടെ ഒട്ടുമിക്ക മുന്‍താരങ്ങളും ചാരിറ്റി ക്രിക്കറ്റിനായി ടീമുകള്‍ക്കൊപ്പം ചേരും.


'ലോകോത്തര ക്രിക്കറ്റ് താരങ്ങളായ സച്ചിനേയും വാല്‍ഷിനേയും സ്വീകരിക്കാന്‍ ഓസ്ട്രേലിയ ഒരുങ്ങിക്കഴിഞ്ഞു. ഓസ്ട്രേലിയന്‍ മണ്ണില്‍ സ്വന്തമായി നിരവധി നേട്ടങ്ങള്‍ കൊയ്തവരാണ് സച്ചിനും കോട്ട്ണീ വാല്‍ഷും.'ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബെര്‍ട്ട്സ് പറഞ്ഞു.

സച്ചിനും കോട്ട്ണീ വാല്‍ഷും പരിശീലകരുടെ റോളിലാണ് എത്തിച്ചേരുക.

ഓസ്ട്രേലിയയില്‍ ഒരുപാട് നേട്ടങ്ങള്‍ കൊയ്ത സച്ചിനെയും വാല്‍ഷിനെയും വീണ്ടും രാജ്യത്തേക്ക് സ്വാഗതം ചെയ്യാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. ഇരുവരുടെയും വരവിനായി ഏറെ കാത്തിരിക്കാനാവില്ല എന്നും കെവിന്‍ വ്യക്തമാക്കി. ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണിയെയും ക്രിക്കറ്റ് ഓസ്ട്രേലിയ സമീപിച്ചിട്ടുണ്ട്..

Other News in this category



4malayalees Recommends