അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ചൈന സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; സന്ദര്‍ശന സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം

അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ചൈന സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; സന്ദര്‍ശന സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം

ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് എത്തിയതോടെ അധികൃതര്‍ കനത്തജാഗ്രത പുറപ്പെടുവിച്ചു.അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കി. ചൈനയിലെ വുഹാന്‍ മേഖല സന്ദര്‍ശിക്കുന്നവര്‍ കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സ്‌കോട്ട് മോറിസണ്‍ അറിയിച്ചു.


രോഗവുമായി ബന്ധപ്പെട്ട വെല്ലുവിളി കുറവാണെങ്കിലും ഓസ്‌ട്രേലിയക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പുമായി അദ്ദേഹം തന്നെ രംഗത്തെത്തി. കൃത്യമായ അപ്‌ഡേറ്റുകള്‍ക്കായി ഡിഎഫ്എടി സ്മാര്‍ട്ട്ട്രാവലര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും ചൈന സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

വൈറസ് മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പുനല്‍കിയിരുന്നു. വൈറസ് ബാധമൂലം ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 136 പുതിയ കേസുകളും വുഹാനില്‍ റിപ്പോര്‍ട്ടുചെയ്തതായി പ്രാദേശിക ആരോഗ്യവിഭാഗം അറിയിച്ചു. ഇതുവരെ 201 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഒമ്പത്‌പേരുടെ നില ഗുരുതരമാണ്. കൂടാതെ, ജപ്പാനില്‍ ഒരാള്‍ക്കും തായ്ലാന്‍ഡില്‍ രണ്ടുപേര്‍ക്കും വൈറസ്ബാധയേറ്റിട്ടുണ്ട്.

Other News in this category



4malayalees Recommends