മക്കളുടെ വിവാഹത്തിന് മുമ്പ് പ്രണയം തുടങ്ങി ; വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി

മക്കളുടെ വിവാഹത്തിന് മുമ്പ് പ്രണയം തുടങ്ങി ; വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടി
ഗുജറാത്തിലെ ഒരു കല്യാണവീട്ടില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്. ഒരു വര്‍ഷം മുമ്പ് നിശ്ചയം കഴിഞ്ഞ യുവതിയുവാക്കളുടെ വിവാഹത്തിനായി ഒരുങ്ങിയതായിരുന്നു നാടും വീടും. ഫെബ്രുവരി രണ്ടാം ആഴ്ച വിവാഹം നടക്കാനിരിക്കെ വരന്റെ അച്ഛന്‍ വധുവിന്റെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടി.പത്ത് ദിവസമായി ഇരുവരെയും കാണാതായതോടെയാണ് ഒന്നിച്ച് പോയതാണെന്ന് ആളുകളില്‍ സംശയം പ്രകടിപ്പിച്ചത്. വരന്റെ അച്ഛനായ 48കാരന്‍ ഒരു വ്യവസായിയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി അംഗവുമാണ്. ജനുവരി 10മുതലാണ് ഇയാളെ കതര്‍ഗാമിലുള്ള തന്റെ വീട്ടില്‍ നിന്നും കാണാതായത്. വധുവിന്റെ അമ്മയായ 46 കാരിയെയും ആ ദിവസം മുതല്‍ തന്നെ നവസരിയില്‍ നിന്നുള്ള വീട്ടില്‍ നിന്നും കാണാതായി.

ഇരുവരെയും കാണാതായ വാര്‍ത്ത പ്രചരിച്ചത് മുതല്‍ തന്നെ ആളുകള്‍ പല കഥകളും മെനഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഒളിച്ചോടിപ്പോയ ഇരുവരും കുട്ടിക്കാലം മുതല്‍ പരിചയക്കാരായിരുന്നുവെന്നും അയല്‍വാസികളായതിനാല്‍ നല്ല അടുപ്പത്തിലായിരുന്നുവെന്നുമാണ് അടുത്ത സുഹൃത്തും ബന്ധു കൂടിയുമായ ഒരാളുടെ വാക്കുകള്‍. പിന്നീട് ബ്രോക്കറായ ഒരാളുമായി ഇവരുടെ വിവാഹം കഴിഞ്ഞു. ഇതോടെയാണ് ഇരുവരും അകന്നതെന്നും ഇയാള്‍ പറയുന്നു.

ഏതായാലും കല്യാണ ഒരുക്കങ്ങള്‍ക്കിടെ നടന്ന ഈ സംഭവത്തോടെ വിവാഹം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ് കുടുംബം.

Other News in this category4malayalees Recommends