പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥികളുടെ അപ്രതീക്ഷിത ക്യൂ ; അവസാന ദിവസം ഊഴം കാത്ത് കെജ്രിവാള്‍ ; നടക്കുന്നത് വന്‍ ഗൂഢാലോചന

പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥികളുടെ അപ്രതീക്ഷിത ക്യൂ ; അവസാന ദിവസം ഊഴം കാത്ത് കെജ്രിവാള്‍ ; നടക്കുന്നത് വന്‍ ഗൂഢാലോചന
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ചൊവ്വാഴ്ച പത്രിക സമര്‍പ്പിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പത്രിക സമര്‍പ്പിക്കാന്‍ അസാധാരണമായ വിധത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ നീണ്ട വരി പ്രത്യക്ഷപ്പെട്ടതോടെ മണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് കെജ്രിവാള്‍.

അവസാന ദിവസമായ ചൊവ്വാഴ്ച നൂറു പേരാണ് പത്രിക സമര്‍പ്പിക്കാന്‍ ഡല്‍ഹി ജാമ്‌നഗര്‍ ഹൗത്തിലെത്തിയത്. ക്യൂ നീണ്ടതോടെ അധികൃതര്‍ ടോക്കണ്‍ ഏര്‍പ്പെടുത്തി.ഉച്ചയോടെ കെജ്രിവാളിന് മുന്നില്‍ 50 ഓളം പേരാണ് ക്യൂവില്‍ നിന്നത്.

നോമിനേഷന്‍ സമര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുകയാണ്. എന്റെ ടോക്കണ്‍ 45 ആണ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ മുന്നോട്ട് വന്നതില്‍ സന്തോഷമെന്ന് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ പലരുടേയും കൈയില്‍ ഒരു രേഖയും ഇല്ലെന്നും ഗൂഢാലോചനയാണ് നടക്കുന്നതെന്നും എഎപി ആരോപിച്ചു.

Other News in this category4malayalees Recommends