കേന്ദ്രത്തിന് എതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല ; മര്യാദയെന്ന നിലയില്‍ ആകാം ; ഗവര്‍ണര്‍ ആരിഫ് ഖാന്റെ വാദത്തെ തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം

കേന്ദ്രത്തിന് എതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല ; മര്യാദയെന്ന നിലയില്‍ ആകാം ; ഗവര്‍ണര്‍ ആരിഫ് ഖാന്റെ വാദത്തെ തള്ളി മുന്‍ ഗവര്‍ണര്‍ പി സദാശിവം
കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് മുന്‍ ഗവര്‍ണര്‍ പി. സദാശിവം. കേന്ദ്ര നിയമത്തിനതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന ഗവര്‍ണര്‍ ആരിഫ് ഖാന്റെ വാദം വ്യര്‍ത്ഥമാകുന്നു.

'മര്യാദയെന്ന നിലയില്‍ ഗവര്‍ണറെ ഇത്തരം അവസരങ്ങളില്‍ സര്‍ക്കാരിന് വിവരം അറിയിക്കാം. അദ്ദേഹം ഭരണഘടന പരമായി സംസ്ഥാനത്തിന്റെ തലവനാണ്. ചില നിയമനിര്‍മ്മാണങ്ങള്‍ നടത്തുമ്പോഴും സര്‍ക്കാര്‍ ഗവര്‍ണറെ മര്യാദയുടെ പേരില്‍ അറിയിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ അറിയിക്കണമെന്ന് നിയമപരമായ ബാദ്ധ്യത ഇല്ല' ജസ്റ്റിസ് സദാശിവം പറഞ്ഞു. അങ്ങനെ എല്ലാ കാര്യത്തിലും ഗവര്‍ണറെ സമീപിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ നേരത്തേ തള്ളിയിരുന്നു. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ച നടപടി നിയമവിരുദ്ധമാണെന്നും സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച നടപടിയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കിയിരുന്നു.


Other News in this category4malayalees Recommends