ജാക്കി ചാനും മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ; സത്യം വെളിപ്പെടുത്തി സംവിധായകന്‍

ജാക്കി ചാനും മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ; സത്യം വെളിപ്പെടുത്തി സംവിധായകന്‍
ആക്ഷന്‍ ഇതിഹാസം ജാക്കി ചാനും മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും നായര്‍ സാന്‍ എന്ന ചിത്രത്തിനായി ഒന്നിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്റണി. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.

2008 ലാണ് നായര്‍ സാന്‍ ആദ്യം തീരുമാനിച്ചത്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആല്‍ബര്‍ട്ട് ആന്റണി ആവും ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടു താരങ്ങളുടെയും ഡേറ്റ് ചേരാത്തതും മോഹന്‍ലാലിന് അന്താരാഷ്ട്ര സിനിമയില്‍ ഇന്നത്തെ സ്വീകാര്യത ഇല്ലാത്തതും ചിത്രം മുടങ്ങാന്‍ കാരണമായത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആണ് ആല്‍ബര്‍ട്ട് ആന്റണി. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഹോളിവുഡ് സാങ്കേതിക വിദഗ്ദര്‍ ആണ് അണിനിരക്കുന്നത്.

Other News in this category4malayalees Recommends