അറബിക്കടലിന്റെ സിംഹത്തിലെ അര്‍ജുന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

അറബിക്കടലിന്റെ സിംഹത്തിലെ അര്‍ജുന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു
മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് . വമ്പന്‍ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങവേ ചിത്രത്തിലെ ക്യാരക്ടറുകളെ പരിചയപ്പെടുത്താന്‍ തുടങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ അര്‍ജുന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയുള്ള പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അനന്ദന്‍ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തുന്നത്.

വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ 500 റോളം സ്‌ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം. ഒരു കോടി രൂപയക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നത്. റോണി റാഫേല്‍ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്.

മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.

Other News in this category4malayalees Recommends